അപകടത്തില്‍പ്പെട്ട കുട്ടിയാനയെ അമ്മയാനയുടെ അടുത്തെത്തിക്കാന്‍ വനപാലകന്‍ ചെയ്തത്; വീഡിയോ കാണാം

ആനയെ മനുഷ്യന് ചുമലിലേറ്റാന്‍ കഴിയുമോ; കഴിയില്ലെന്നായിരിക്കും എല്ലാവരുടെയും മറുപടി;എന്നാല്‍ അപകടത്തില്‍ ആയിരം വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയുന്നതിനുമപ്പുറം എല്ലാം ഈ ഒരൊറ്റ കാഴ്ചയിലുണ്ട്.

അമ്മയില്‍ നിന്നും വേര്‍പെട്ട് അപകടത്തില്‍പ്പെട്ട കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി തള്ളയാനയ്ക്കരികിലേക്കെത്തിക്കാന്‍ ഒരു വനപാലകന്‍ നടത്തിയ ശ്രമകരമായ ദൗത്യമാണിത്. രണ്ട് ദിവസം മുമ്പ് ഊട്ടി മേട്ടുപ്പാളയം നെല്ലിമലയില്‍ കാട്ടാനക്കൂട്ടത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെ കനാലില്‍ വീണ ഒരു മാസം മാത്രം പ്രായമുള്ള കാട്ടാനക്കുട്ടിയെയാണ് വനപാലകര്‍ ശ്രമകരമായ ദൗത്യത്തിനൊടുവില്‍ രക്ഷപ്പെടുത്തിയത്.

രക്ഷപ്പെടുത്തുന്‌പോള്‍ അവശനിലയിലായ കാട്ടാനക്കുട്ടിയെ ഒടുവില്‍ മേട്ടുപ്പാളയം ഫോറസ്റ്റ് ഓഫീസിലെ വനപാലകന്‍ രവി ഏറെ ദൂരം ചുമലിലേറ്റിയാണ് തള്ളയാനക്കരികിലെത്തിച്ചത്.

മനുഷ്യനെ എന്നും ആന ചുമലിലേറ്റുന്നത് മാത്രം കണ്ട് ശീലിച്ചവരാണ് നമ്മള്‍. എന്നാല്‍ രക്ഷാ ദൗത്യത്തിനിടയില്‍ ആനക്കുട്ടിയെ ചുമലിലേറ്റി നടന്ന മനുഷ്യന്‍ ഇന്ന് സോഷ്യല്‍ മീഡിയയിലടക്കം താരമായി മാറിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here