കാര്യവട്ടം ക്യാമ്പസില്‍ പൂട്ടിയിട്ട വിദ്യാര്‍ഥിനികളെ സ്വതന്ത്രരാക്കി; നടപടി പീപ്പിള്‍ വാര്‍ത്തയെത്തുടര്‍ന്ന്

കേരള സര്‍വ്വകലാശാലക്ക് കീഴിലെ കാര്യവട്ടം ക്യാമ്പസില്‍ പെണ്‍കുട്ടികളെ വാര്‍ഡന്‍ ഹോസ്റ്റലില്‍ പൂട്ടിയിട്ടു. ഭക്ഷണവും വെളളവും നിഷേധിച്ച ശേഷമാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ പൂട്ടിയിട്ടത്. വൈസ് ചാന്‍സിലര്‍ പികെ രാധാകൃഷ്ണന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.

എതിര്‍പ്പുയര്‍ന്നതോടെ വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് ഒഴിപ്പിക്കില്ലെന്ന് രജിസ്ട്രാര്‍ സംഭവസ്ഥലത്തെത്തി ഉറപ്പ് നല്‍കി. പെണ്‍കുട്ടികളെ ഇറക്കിവിട്ട സംഭവത്തില്‍ യുവജനകമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഇഷ്ടക്കാരിയായ അധ്യാപികയെ തിരുകി കയറ്റാന്‍ മാര്‍ക്ക് ദാനം നടത്തിയ വൈസ് ചാന്‍സിലര്‍ പികെ രാധാകൃഷ്ണനെതിരെ പ്രക്ഷോഭം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ക്യാമ്പസിന് രണ്ടാഴ്ച്ചത്തേക്ക് വൈസ് ചാന്‍സിലര്‍ അവധി പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് ഹോസ്റ്റലുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കണമെന്ന് വിസി വകുപ്പ് മേധാവിമാര്‍ക്കും, ഹോസ്റ്റല്‍ വാര്‍ഡന്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.

യുജിസിയുടെ നെറ്റ് പരീക്ഷ നടക്കുന്നതിനാല്‍ അവസാനവട്ട റിവിഷനിലായിരുന്നു ക്യാമ്പസിലെ പെണ്‍കുട്ടികള്‍. വൈസ് ചാന്‍സിലറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ മുതല്‍ ഹോസ്റ്റലില്‍ ഇവര്‍ക്ക് ഭക്ഷണം കൊടുത്തിരുന്നില്ല. വടക്കന്‍ മലബാര്‍ ജില്ലകളിലെ താമസക്കാരായ കുട്ടികള്‍ക്ക് വീട്ടില്‍ നിന്നെത്തി അടുത്ത ദിവസം നടക്കുന്ന തലസ്ഥാനത്ത് നടക്കുന്ന പരീക്ഷയില്‍ പങ്കെടുക്കുക സാധ്യമല്ലതതില്‍ ഹോസ്റ്റല്‍ പൂട്ടരുതെന്ന് പെണ്‍കുട്ടികള്‍ അധികാരികളോട് അഭ്യര്‍ത്ഥിച്ചു.

തന്റെ നിര്‍ദ്ദേശം മറികടന്ന് പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ തുടരുന്നതറിഞ്ഞ പ്രകോപിതനായ വിസി ഇന്ന് തന്നെ ഹോസ്റ്റല്‍ പൂട്ടിയിരിക്കണമെന്ന് അന്ത്യശാസനം നല്‍കി. രാവിലെ ഏഴ് മണിയോടെ വാര്‍ഡന്‍ ഗീതാകുമാരി പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ താഴിട്ട് പൂട്ടി. മുപതിലേറെ പെണ്‍കുട്ടികള്‍ അസമയത്ത് ഹോസ്റ്റലിനുളളില്‍ ഉണ്ടായിരുന്നു

ചാനലുകളില്‍ ബ്രേക്കിംഗ് ന്യൂസായി വാര്‍ത്ത വന്നതോടെ പൂട്ടിയ അതേ വേഗത്തില്‍ ഹോസ്റ്റല്‍ തുറന്നു. സംഭവം അറിഞ്ഞെത്തിയ സിപിഐഎം നേതാവ് വി ശിവന്‍കുട്ടിയും എസ്എഫ്‌ഐ നേതാവ് പ്രതിന്‍സാജ് കൃഷ്ണയും പെണ്‍കുട്ടികളുമായി സംസാരിച്ചു. തുടര്‍ന്ന് രജിസ്ട്രാര്‍ ജയചന്ദ്രനെ ഫോണിലൂടെ ബന്ധപ്പെട്ട് ശിവന്‍കുട്ടി അധികാരികള്‍ എത്താതെ സമരം അവസാനിപ്പിക്കില്ലെന്ന് അറിയച്ചോടെ 11 മണിക്ക് രജിസ്ട്രാര്‍ സ്ഥലത്തെത്തി.

ഹോസ്റ്റലില്‍ നിന്ന് വിദ്യാര്‍ത്ഥിനികളെ ഇറക്കിവിടാന്‍ ആരും നിര്‍ദ്ദേശം നല്‍കിയിരുന്നില്ലെന്ന് അദ്ദേഹം സമരക്കാരെ അറിയിച്ചു. പെണ്‍കുട്ടികളെ തിരികെ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാം എന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിച്ചു. വിസിയുടെ സര്‍ക്കുലര്‍ നടപ്പിലാക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് വാര്‍ഡന്‍ ഗീതാകുമാരി മാധ്യമങ്ങളോട് പറഞ്ഞു

സംഭവ സ്ഥലത്ത് എത്തിയ യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്താജെറോം സര്‍വ്വകലാശാല രജിസ്ട്രാറില്‍ നിന്ന് വിശദീകരണം ആരാഞ്ഞു. പട്ടികജാതികാരായ പെണ്‍കുട്ടികള്‍ അടക്കമുളളവരെ പെരുവഴിയില്‍ ഇറക്കിവിട്ട സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

പെണ്‍കുട്ടികള്‍ പരാതി നല്‍കിയാല്‍ പോലീസ് കേസ് രജിസ്ട്രര്‍ ചെയ്യുമെന്ന് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍ കുമാറും അറിയിച്ചു. ക്ലാസുകള്‍ തുറക്കുന്നത് വരെ പഠന സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News