കോണ്‍ഗ്രസിനെ നയിക്കാന്‍ ഇനി രാഹുല്‍; എഐസിസി അധ്യക്ഷനായി ചുമതലയേറ്റു

ദില്ലി: രാഹുല്‍ ഗാന്ധി് എഐസിസി അധ്യക്ഷനായി സ്ഥാനമേറ്റു. അധികാര രേഖ മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്‍ രാഹുലിന് കൈമാറി.

19 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസില്‍ അദ്ധ്യക്ഷ കൈമാറ്റം നടക്കുന്നത്. എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ വെച്ചാണ് രാഹുല്‍ഗാന്ധി അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തേത്. കോണ്‍ഗ്രസിന്റെ പതിനേഴാമത്തെ പ്രസിഡന്റാണ് രാഹുല്‍. നെഹ്‌റു കുടുംബത്തില്‍ നിന്നുള്ള അഞ്ചാമത്തെ അധ്യക്ഷനാണ് നാല്‍പ്പത്തിയേഴുകാരനായ രാഹുല്‍.

പ്രമുഖ കോണ്‍ഗ്രസ് നോതാക്കള്‍ ചടങ്ങിനെത്തി. 1991ല്‍ രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷം കുറച്ച് കാലത്തേയ്ക്ക് നെഹറു കുടുംബത്തന് പുറത്തേയ്ക്ക് അധികാരം പോയി എന്നതൊഴിച്ചാല്‍ സ്വാതന്ത്രത്തിന് ശേഷം കോണ്‍ഗ്രസിനെ എക്കാലവും ഭരിച്ചത് നെഹറു കുടുംബ നിരയാണ്.

19 വര്‍ഷങ്ങളുടെ സോണിയ യുഗത്തിന് അന്ത്യം കുറിച്ച് കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ ഏറ്റവും കൂടുതല്‍ കാലം നയിച്ച സോണിയ വിടവാങ്ങല്‍ പ്രസംഗം നടത്തി.

കോണ്‍ഗ്രസില്‍ ഒരു പുതിയ കാലം തുടങ്ങുന്നുവെന്ന് സോണിയ വിടവാങ്ങള്‍ പ്രസംഗത്തില്‍ പറഞ്ഞു. രാഹുല്‍ ചെറിയ പ്രായത്തില്‍ തന്നെ പ്രശ്‌നങ്ങളെ നേരിട്ടതാണ്. കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുലിന് കഴിയുമെന്നും സോണിയ പറഞ്ഞു.

അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് രാഹുല്‍ രാജ്യത്തോട് സംസാരിച്ചു. മോദി ഇന്ത്യയെ നയിക്കുന്നത് പ്രാകൃത യുഗത്തിലേക്കെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് പറഞ്ഞു. ബിജെപി വിദ്വേഷം കത്തിയ്ക്കുന്നു. കോണ്‍ഗ്രസ് അത് കൊടുത്തുന്നു. ബിജെപി വളര്‍ത്തുന്ന ശത്രു രാഷ്ട്രീയം കോണ്‍ഗ്രസ്സിനെ ഉയര്‍ത്തുന്നു. വെറുപ്പിന്റേതല്ല സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് കോണ്‍ഗ്രസിനുള്ളത്. ഓരോ ഇന്ത്യയ്ക്കാരന്റേയും അവകാശങ്ങള്‍ക്കായി പോരാടും. ഇന്ത്യയില്‍ ഇന്ന് നടക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്നും രാഹുല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel