
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. ജാവ ദ്വീപിലാണ് വെള്ളിയാഴ്ച അര്‍ധരാത്രിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.
രണ്ട് മരണം സ്ഥിരീകരിച്ചു. ജക്കാര്‍ത്തയിലും സമീപ നഗരങ്ങളിലും അനുഭവപ്പെട്ട ഭൂചലനം 20 സെക്കന്‍ഡ് നീണ്ടുനിന്നു.ഭൂകമ്പമുണ്ടായതിന് പിന്നാലെ ജാവ തീരത്ത് സുനാമിക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിരിക്കയാണ്.
ആളുകള്‍ തീരപ്രദേശം ഉപേക്ഷിച്ച് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് പലായനം ചെയ്യുകയാണെന്ന് ഇന്തോനേഷ്യന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധിപേര്‍ കെട്ടിടങ്ങളില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുണ്ടെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here