കല്‍ക്കരി അഴിമതിക്കേസ്: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡയ്ക്ക് മൂന്ന് വര്‍ഷം തടവും പിഴയും

കല്‍ക്കരി അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡയ്ക്ക് മൂന്ന് വര്‍ഷം തടവും 25ലക്ഷം രൂപ പിഴയും. കല്‍ക്കരി വകുപ്പ് മുന്‍സെക്രട്ടറി എച്ച്സി ഗുപ്തയ്ക്ക് മുന്ന് വര്‍ഷം തടവും 1ലക്ഷം രൂപ പിഴയും വിധിച്ചു. ദില്ലിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി.

2004 മുതല്‍ 2009 വരെ പ്രധാനമമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് കല്‍ക്കരി വകുപ്പ് കൈകാര്യചെയ്തിരുന്ന കാലത്ത,് 2007 ജനുവരിയില്‍ ജാര്‍ഖണ്ഡിലെ രാജ്ഹാര നോര്‍ത്ത് ബ്ലോക്കിലെ കല്‍ക്കരി ഖനി വിനി അയണ്‍ ആന്‍ഡ് സ്റ്റീല്‍ ഉദ്യോഗ് എന്ന സ്വകാര്യ കമ്പനിക്ക് ലേലം ചെയ്തതില്‍ അഴിമതി നടത്തിയതിനാണ് മധുകോടയ്ക്ക് മൂന്നു വര്‍ഷം തടവും 25ലക്ഷം രൂപ പിഴയും വിധിച്ചത്.

കേസില്‍ മധു കോഡ കുറ്റക്കാരനാണഎന്ന് കോടതി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. മധു കോടയ്ക്ക് പുറമേ കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറിയായിരുന്ന എച് സി ഗുപ്തക്കും ജാര്‍ഖണ്ഡ് മുന്‍ സെക്രട്ടറി അശോക് കുമാറിനും മൂന്ന് വര്‍ഷം തടവും കോടതി വിധിച്ചു.

എച്ച് സി ഗുപ്തയ്ക്ക് തടവ് ശിക്ഷ കൂടാതെ 1 ലക്ഷം രൂപ പിഴയും ദില്ലിയിലെ പ്രത്യേക സിബിഐ കോടതി വിധിച്ചു.

ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകളിലാണ് ഇവര്‍ക്ക് ശിക്ഷ. പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുവാന്‍ ഉപാധികളോടെ രണ്ട് മാസത്തെ ജാമ്യവും കോടതി അനുവദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News