കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം; തീരുമാനം ഉടന്‍ ഉണ്ടാവുമെന്ന് കെ എം മാണി

കോട്ടയം: കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് കെ എം മാണി. പ്രതിനിധി സമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം. തീരുമാനം ഏകകണ്ഠമായിരിക്കുമെന്ന് ജോസ് കെ മാണിയും വ്യക്തമാക്കി. എന്നാല്‍ മുന്നണി പ്രവേശനത്തെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്ന് പി ജെ ജോസഫ്.

കേരളത്തിലെ മുന്നണി സംവിധാനം യാഥാര്‍ത്ഥ്യമാണെന്ന വിലയിരുത്തലാണ് കേരളാ കോണ്‍ഗ്രസിനുള്ളത്. മാത്രമല്ല, എല്ലാ മുന്നണികള്‍ക്കും കേരളാ കോണ്‍ഗ്രസിനോട് പ്രിയമാണ്. ഈ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം തീരുമാനം ഏകകണ്ഠമായിരിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു.

എന്നാല്‍ മുന്നണി പ്രവേശനത്തെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്ന് പി ജെ ജോസഫ് പ്രതിനിധി സമ്മേളനത്തിന് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

അതേ സമയം,മുന്നണി ഏതെന്ന തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണി.ഇതിനാവശ്യമായചര്‍ച്ചകള്‍ ഉടന്‍ തുടങ്ങുമെന്നും കോട്ടയത്തു നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ മാണി പറഞ്ഞു. ഇതിനു മുന്നോടിയായുള്ള കാര്‍ഷിക ബദല്‍ രേഖ സമ്മേളനത്തില്‍ മാണി അവതരിപ്പിച്ചു.

ഒരു ഹെക്ടറില്‍ താഴെയുള്ളവരെ ബി പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, വിളകളുടെ ഇറക്കുമതി ചുങ്കം അതാത് മേഖലയിലുള്ള കര്‍ഷകര്‍ക്ക് നല്‍കുക, തീരദേശ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മീനാകുമാരി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ബണ്‍ ഫണ്ട് പരിസ്ഥിതി ലോല മേഖലയിലുള്ള കര്‍ഷകര്‍ക്ക് നല്‍കുക തുടങ്ങിയവയാണ് പ്രമേയത്തില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍.

ബദല്‍ രേഖയുമായി യോജിക്കുന്ന മുന്നണിയുമായി സഹകരിക്കാനാണ് പാര്‍ട്ടി തീരുമാനം. ബദല്‍ രേഖ പ്രതിനിധി സമ്മേളനം പാസാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News