ഒടിയനിലെ മാണിക്യന്റെ യൗവ്വനകാലം അവതരിപ്പിക്കാന്‍ മനസ്സ് കൊണ്ടും ശരീരം കൊണ്ടും മോഹന്‍ലാല്‍ തയ്യാറെടുത്തു കഴിഞ്ഞു. പൂര്‍ണ്ണമായും രഹസ്യമാക്കി വെച്ചിരുന്ന പരിശീലനത്തിനൊടുവില്‍ മോഹന്‍ലാലിന്റെ ഈ മാറ്റം അറിഞ്ഞാല്‍ ആരും ഞെട്ടും.
ഒടിയന്‍ ലുക്ക് പുറത്തുവന്നതിന് ശേഷമുള്ള മോഹന്‍ലാലിന്റെ ആദ്യ പൊതുപരിപാടിയാണിത്. ഇടപ്പള്ളിയിലെ സ്വകാര്യ മൊബൈല്‍ ഷോറൂമിന്റെ ഉദ്ഘാടനത്തിനായാണ് മോഹന്‍ലാല്‍ പുതിയ ലുക്കില്‍ എത്തിയത്.
18 കിലോഭാരമാണ് കഠിന പരിശീലനത്തിലൂടെ കുറച്ചത്. ഫ്രാന്‍സില്‍ നിന്നുള്ള ഡോക്ടര്‍മാരുടെയും ഫിസിയോ തെറാപ്പിസ്റ്റുകളുടെയും നേതൃത്വത്തിലുള്ള സംഘമാണ് മോഹന്‍ലാലിന്റെ പുതിയ ബോഡി ഫിറ്റ്‌നസിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഒടിയന്റെ ചിത്രീകരണത്തിന്റെ അടുത്ത ഘട്ടം ജനുവരിയില്‍ ആരംഭിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here