കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്; കെ എം മാണി നയവഞ്ചകന്‍; സമ്മേളനത്തിന് ആളെ എത്തിച്ചത് പണവും മദ്യവും കൊടുത്ത്; മാണിക്കെതിരെ ആഞ്ഞടിച്ച് പിസി ജോര്‍ജ്

കോട്ടയം: മാണിയും ജോസഫും നയവഞ്ചകരെന്ന് പി.സി. ജോര്‍ജ് ഇരുവരെയും ഒരു നുകത്തില്‍ കെട്ടി അടിക്കാം. അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പിനു ശേഷം കേരളാ കോണ്‍ഗ്രസ് എന്ന സാധനം കാണില്ല.

കേരളാ കോണ്‍ഗ്രസ് മഹാ സമ്മേളനത്തില്‍ 6000 പേര്‍ മാത്രമെ എത്തിയുള്ളുവെന്നും പി.സി ജോര്‍ജ് പണവും മദ്യവും കൊടുത്താണ് സമ്മേളനത്തില്‍ ആളെത്തിയത്.

മുന്നണി പ്രഖ്യാപനവും മകനെ രാജാവായി വാഴിക്കാനുള്ള മാണിയുടെ ശ്രമവും പൊളിഞ്ഞു.കേരളാ കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പ് ഉറപ്പായി കഴിഞ്ഞു. പാലാ സീറ്റും പതിനായിരം രൂപയും ജീപ്പും കൊടുത്തപ്പോള്‍ കേരളാ കോണ്‍ഗ്രസില്‍ ചേര്‍ന്ന ആളാണ് മണിയെന്നും പി.സി. ജോര്‍ജ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here