വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും തീ ആളിക്കത്തിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി; ‘മോദി ഭരണത്തില്‍, കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍ ജനങ്ങളെ കശാപ്പ് ചെയ്യുന്നു’

ദില്ലി: നരേന്ദ്രമോദി ഇന്ത്യയെ പ്രാകൃത യുഗത്തിലേക്കാണ് നയിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

അക്രമത്തിന്റെ രാജ്യമായി മോദി ഇന്ത്യയെ മാറ്റുകയാണെന്നും പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള പ്രസംഗത്തില്‍ രാഹുല്‍ പറഞ്ഞു. രാജ്യത്ത് വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും തീ ആളിക്കത്തിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘അധികാരത്തില്‍ ഇരിക്കുന്നവര്‍ വീണ്ടും ജയിക്കുന്നത് സത്യസന്ധത കൊണ്ടല്ല. അധികാരം കയ്യില്‍ ഉള്ളത് കൊണ്ട് മാത്രമാണ്. ബിജെപി വിദ്വേഷം കത്തിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് അത് അണയ്ക്കുന്നു. ഏറ്റവും പഴക്കം ചെന്ന യുവത്വമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വെറുപ്പിന്റെ രാഷ്ട്രിയമല്ല സ്‌നേഹത്തിന്റെ രാഷ്ട്രിയമാണ് ഞങ്ങളുടേത്.’-രാഹുല്‍ പറഞ്ഞു.

‘മോദി ഭരണത്തില്‍, കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍ ജനങ്ങളെ കശാപ്പ് ചെയ്യുകയാണ്. ബിജെപി പ്രവര്‍ത്തകരെ ഞങ്ങള്‍ സഹോദരീ സഹോദരന്മാരായി പരിഗണിക്കുന്നു. എന്നാല്‍ അവരോട് യോജിക്കുന്നില്ല. അവര്‍ ശബ്ദം ഉയര്‍ത്തുന്നത് തടയുന്നു. ഞങ്ങള്‍ സംസാരിക്കാന്‍ അനുവദിക്കുകയാണ്. അവര്‍ അപമാനിക്കുന്നു. ഞങ്ങള്‍ ബഹുമാനിക്കുന്നു. രാഷ്ട്രീയം ജനങ്ങളുടേതാണ്, എന്നാല്‍ ഇന്ന് രാഷ്ട്രീയം ജനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നില്ല.’-രാഹുല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News