പരിപ്പുവടയും ലാല്‍ സലാമും; ഡോ. കെ എസ് ഡേവിഡ് മകളുടെ വിവാഹം നടത്തിയതിങ്ങനെ

ഡോ. കെഎസ് ഡേവിഡ് കേരളത്തിലെ പ്രഗല്‍ഭനായ മനശാസ്ത്രജ്ഞന്‍ മാത്രമല്ല, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ധീരമായി പ്രതികരിക്കുന്ന പോരാളി കൂടിയാണ്. ഉറച്ച നിലപാടുകളുള്ള
ഇടതുചിന്തകന്‍.

മകള്‍ സ്വപ്നയുടെ വിവാഹവും ഡോ. ഡേവിഡ് സമൂഹത്തിന് മാതൃകാപരമാകുന്ന രീതിയില്‍ നടത്തി വ്യത്യസ്തനായി. വധു സ്വപ്നയും വരന്‍ ഡോ.വിഷ്ണുവും തമ്മിലുളള മിശ്ര വിവാഹം സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം മുംബൈയിലാണ് നടത്തിയത്.

സ്ത്രീധനമോ ആഭരണമോ ഇല്ല. കഴിക്കാന്‍ പരിപ്പ് വട മാത്രം. വധുവും വരനും വിവാഹ റജിസ്റ്ററില്‍ ഒപ്പുവെച്ചപ്പോള്‍ എല്ലാവരും ലാല്‍ സലാം വിളിച്ച് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

ഇതോടെ വിവാഹം കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News