സണ്ണിയെ കോഴിക്കോട്ടെക്ക് ക്ഷണിച്ച് ഈ മലയാള നടന്‍; നടക്കാന്‍ സാധ്യതയില്ലാത്ത ഒരു സ്വപ്‌നവും പങ്കുവച്ച് താരം

തിരുവനന്തപുരം: ബോളിവുഡ് താരം സണ്ണി ലിയോണിനെ കോഴിക്കോട് നഗരത്തിലേക്ക് സ്വാഗതം ചെയ്ത് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍ ഇങ്ങനെ:

”സണ്ണി ലിയോണിനെ കര്‍ണ്ണാടകയില്‍ പുതുവല്‍സര പരിപാടിയില്‍ പങ്കെടുക്കുവാന്‍ അനുമതി നിഷേധിച്ചു എന്നു കേട്ടു..
ചില ആളുകളുടെ ശക്തമായ എതിര്‍പ്പാണ് കാരണം…
ആത്മഹത്യാ ഭീഷിണി വരെ പ്രതിഷേധക്കാര്‍ ഉയര്‍ത്തി…
നമ്മുക്കു സണ്ണിയെ കേരളത്തില്‍ നൃത്തം അവതരിപ്പിക്കുവാന്‍
കൊണ്ടു വന്നാലോ? പൊളിക്കില്ലേ….(ഇവിടെ ഇപ്പോള്‍ ആര് എതിര്‍ക്കാന്‍ ?)

കഴിഞ്ഞ തവണ അവര്‍ എറണാകുളത്തു വന്നപ്പോള്‍ അവിടത്തുകാര്‍ കണ്‍കുളിര്‍ക്കെ കണ്ടു….
അതിനാല്‍ ഇത്തവണ ഞാനെന്റെ സ്വന്തം നാടായ കോഴിക്കോട്ടെക്ക് സണ്ണി ജീയെ ആദര പൂര്‍വ്വം
ക്ഷണിക്കുന്നു…!

(വാല്‍ കഷ്ണം: എന്റെ ഒരു കാലത്തും നടക്കുവാന്‍ സാദ്ധൃതയില്ലാത്ത സ്വപ്നം….ഇവരുടെ നായകനായി ഒരു സിനിമയില്‍ അഭിനയിക്കുക..
ഇനിയിപ്പോള്‍ നായകനല്ല, വില്ലനാകേണ്ടി വന്നാലും ഞാന്‍ 100 വട്ടം റെഡി…)”- സന്തോഷ് പണ്ഡിറ്റ് പറയുന്നു.

സണ്ണി നൈറ്റ് എന്ന് പേരിട്ടിരുന്ന നൃത്തപരിപാടിക്ക് കഴിഞ്ഞദിവസമാണ് കര്‍ണ്ണാടക ആഭ്യന്തര വകുപ്പ് അനുമതി നിഷേധിച്ചത്. കന്നഡ രക്ഷണ വേദികേ പ്രവര്‍ത്തകരുടെ കൂട്ട ആത്മഹത്യാ ഭീഷണിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. ബംഗളൂരുവിലെ ഒരു ഹോട്ടലാണ് പരിപാടി ഒരുക്കിയിരുന്നത്.

കര്‍ണ്ണാടക സംസ്‌കാരത്തെ അറിയാത്ത സണ്ണിയെ പുതുവര്‍ഷദിനത്തില്‍ അതിഥിയായി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് കന്നഡ രക്ഷണ വേദികേ പ്രവര്‍ത്തകരുടെ വാദം. കഴിഞ്ഞ ദിവസം സണ്ണിയുടെ കോലം കത്തിച്ചുകൊണ്ട് പ്രതിഷേധക്കാര്‍ രംഗത്തെത്തിയിരുന്നു.

സ്ത്രീകളുടെയും കുട്ടികളുടെയും മാന്യമായ ജീവിതത്തെയും പാരമ്പര്യത്തെയും വെല്ലുവിളിക്കുന്ന ജീവിതരീതിയാണ് സണ്ണിയുടേതെന്നാണ് ഇവരുടെ വാദം.

അതേസമയം, സാരിയുടുത്ത് മാന്യമായി നൃത്തം ചെയ്യുകയാണെങ്കില്‍ സണ്ണിയെ സ്വാഗതം ചെയ്യുമെന്നും ഇവര്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News