മുന്നണി പ്രവേശനമുണ്ടെന്ന് കെഎം മാണി; ചാടിക്കയറി ഒന്നും തീരുമാനിക്കില്ല; പ്രഖ്യാപനം ഉടന്‍

കേരള കോണ്‍ഗ്രസ് ഏതു മുന്നണിയിലേക്കെന്ന തീരുമാനം വൈകാതെ ഉണ്ടാകുമെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി.

ഇതിനാവശ്യമായ ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങും. പാര്‍ട്ടിയുടെ ബദല്‍ രേഖയുമായി യോജിക്കുന്ന മുന്നണികളുമായി സഹകരിക്കാനാണ് തീരുമാനമെന്നും കെഎം മാണി കോട്ടയത്ത് പറഞ്ഞു.

കര്‍ഷകര്‍ക്ക് അനൂകൂലമായ നിലപാട് സ്വീകരിക്കുന്ന മുന്നണികളുമായി കേരളാ കോണ്‍ഗ്രസ് യോജിക്കും. മുന്നണികള്‍ക്ക് അതീതമായി കര്‍ഷകരുടെ ഐക്യനിര രൂപപ്പെടണമെന്ന് വ്യക്തമാക്കിയ കെഎം മാണി കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം ഉടനുണ്ടാകുമെന്നും പറഞ്ഞു.

അതേസമയം മുന്നണി പ്രവേശനത്തിന് ആര്‍ക്കും അപേക്ഷ നല്‍കിയിട്ടില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

യുഡിഎഫ് അടക്കമുള്ളവര്‍ കേരളാ കോണ്‍ഗ്രസിനെ ക്ഷണിക്കുന്നുണ്ടെങ്കിലും ക്ഷണമുള്ള എല്ലായിടത്തേക്കും പോകാനാകില്ല. കേരളാ കോണ്‍ഗ്രസിനുള്ളതെന്നും കൂട്ടായ നേതൃത്വമാണ് അതിനാല്‍ നേതൃമാറ്റം ആവശ്യമില്ല. ഭരണത്തെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനോട് സോഫ്റ്റ് കോര്‍ണറാണുള്ളതെന്നും കെഎം മാണി പറഞ്ഞു.

ഒരു ഹെക്ടറില്‍ താഴെയുള്ളവരെയുള്ള ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, വിളകളുടെ ഇറക്കുമതി ചുങ്കം അതാതുമേഖലയിലുള്ള കര്‍ഷകര്‍ക്ക് നല്‍കുക, കാര്‍ബണ്‍ ഫണ്ട് പരിസ്ഥിതി ലോല മേഖലയിലുള്ള കര്‍ഷകര്‍ക്ക് നല്‍കുക തുടങ്ങിയവയാണ് പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍. ബദല്‍ രേഖ പ്രതിനിധി സമ്മേളനം പാസാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News