ഭരണഘടനയെ ജഡാവസ്ഥയിലാക്കി ഭരിക്കുന്നവര്‍

രാജസ്ഥാനില്‍ അഫ്‌റാസൂളിനെ ചുട്ടുകൊന്ന ശംഭുലാലിനുവേണ്ടി കാവിക്കലാപം സംഘടിപ്പിച്ചുവെങ്കില്‍, മധ്യപ്രദേശില്‍ കരോള്‍ സംഘത്തെയാണ് അക്രമിച്ചത്.

രണ്ടിലും കുറ്റവാളികള്‍ സംഘപരിവാരാണ്. രണ്ട് സംസ്ഥാനങ്ങളിലും നിയമവാഴ്ചയല്ല. ആര്‍.എസ്.എസ് വാഴ്ചയാണ് അരങ്ങേറുന്നത്. രാജസ്ഥാനിലെ രാജ്‌സമദിലും ഉദയ്പൂരിലും IG അടക്കം ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്മാരെ RSSകാര്‍ അക്രമിച്ചു. മധ്യപ്രദേശിലെ സത്‌നയില്‍ കരോള്‍ സംഘത്തെയാണ് സംഘപരിവാരം ആക്രമിച്ചത്.

30 വര്‍ഷമായി കരോള്‍ നടത്തി വരുന്ന സെമിനാറി വിദ്യാര്‍ത്ഥികളും വൈദികരുമാണ് ഈ വര്‍ഷവും സത്‌നയില്‍
കരോള്‍ സംഘടിപ്പിച്ചത്. പോലീസ് സ്റ്റേഷനില്‍ വെച്ചും ഫാസിസ്റ്റുസംഘം, വൈദികരെ ആക്രമിച്ചത് നിയമവാഴ്ച തകര്‍ന്നുവെന്നാണ് വ്യക്തമാക്കുന്നത്.

പോലീസിനെ ഭീകരമായി മര്‍ദ്ദിക്കുകയും വരുതിയിലാക്കുകയുമെന്ന RSS രീതി, ഫലത്തില്‍ ഇന്‍ഡ്യന്‍ ഭരണഘടനയെ ജഡാവസ്ഥയിലാക്കിയാണ് RSS ഭരിക്കുന്നത് എന്നതിന്റെ വ്യക്തതയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News