വിവാദങ്ങള്‍ക്കിടെ കേരളാ സര്‍വ്വകലാശാലക്ക് പുതിയ വിസി; നടപടി ക്രമങ്ങള്‍ ആരംഭിച്ചു

വിവാദങ്ങള്‍ക്കിടെ കേരളാ സര്‍വ്വകലാശാലക്ക് പുതിയ വൈസ് ചാന്‍സിലറെ കണ്ടെത്തുന്നതിനുളള നടപടി ക്രമങ്ങള്‍ ആരംഭിച്ചു.

വൈസ് ചാന്‍സിലറെ കണ്ടെത്തുന്നതിനുളള സെര്‍ച്ച് കമ്മറ്റിയിലേക്ക് കേരള സര്‍വ്വകലാശാല സെനറ്റിന്റെ പ്രതിനിധിയായി പ്രമുഖ സാമ്പത്തിക വിദഗ്ധനും പ്ലാനിംഗ് ബോര്‍ഡ് ഉപാധ്യാക്ഷനുമായ പ്രൊഫസര്‍ വികെ രാമചന്ദ്രനെ നിയമിക്കാന്‍ സെനറ്റ് യോഗം തീരുമാനിച്ചു.

കേരളാ സര്‍വ്വകലാശാലയുടെ നിലവിലത്തെ വൈസ് ചാന്‍സിലറായ പികെ രാധാകൃഷ്ണന്റെ കാലാവധി ഫെബ്രുവരിയില്‍ അവസാനിക്കാന്‍ പോകുന്ന സാഹചര്യത്തിലാണ് പുതിയ വൈസ് ചാന്‍സിലറെ കണ്ടെത്തുന്നതിനുളള നടപടി ക്രമങ്ങള്‍ ആരംഭിച്ചത്.

സെര്‍ച്ച് കമ്മറ്റിയിലേക്ക് കേരള സര്‍വ്വകലാശാല സെനറ്റിന്റെ പ്രതിനിധിയായി പ്രമുഖ സാബത്തിക വിദഗ്ധനും പ്‌ളാനിംഗ് ബോര്‍ഡ് ഉപാധ്യാക്ഷനുമായ പ്രൊഫസര്‍ വികെ രാമചന്ദ്രനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന സെനറ്റ് യോഗം തീരുമാനിച്ചു. തീരുമാനം ഏകകണ്ഠമായിരുന്നെന്ന് മുതിര്‍ന്ന സിന്‍ഡിക്കേറ്റ് അംഗം കെ എച്ച് ബാബുജാന്‍ പീപ്പിളിനോട് പറഞ്ഞു.

വിവാദങ്ങളുടെ പശ്ചാതലത്തില്‍ വൈസ് ചാന്‍സിലര്‍ പികെ രാധാകൃഷ്ണന്‍ യോഗത്തിനെത്തിയെങ്കിലും അധിക നേരം സര്‍വ്വകലാശാലയില്‍ ചിലവഴിക്കാതെ അദ്ദേഹം എവിടേക്കോ പോയി. ഇഷ്ടക്കാരിയായ അധ്യാപികയെ തിരുകി കയറ്റാന്‍ മാര്‍ക്ക് ദാനം നടത്തിയ വൈസ് ചാന്‍സിലര്‍ പികെ രാധാകൃഷ്ണനെതിരെ പ്രക്ഷോഭം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ വിസിയെ കണ്ടെത്താനുളള നടപടികള്‍ക്ക് തുടക്കം കുറച്ചത്.

ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ നിര്‍ദ്ദേശിക്കുന്ന ഒരു പ്രതിനിധിയും യുജിസി പ്രതിനിധിയും, സെനറ്റിന്റെ പ്രതിനിധിയും ഉള്‍പ്പെട്ട മൂന്നംഗ സമിതിയാണ് സര്‍വ്വകലാശാല വൈസ് ചാന്‍സിലറെ തിരഞ്ഞെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News