സൗബിന്‍ സാഹിര്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം

നടനും സംവിധായകനുമായ സൗബിന്‍ സാഹിര്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറാണ് വധു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ലളിതമായിരുന്നു വിവാഹ ചടങ്ങുകള്‍.

ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഒരു സെല്‍ഫി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് സൗബിന്‍ വിവാഹ നിശ്ചയ കാര്യം പുറത്തുവിട്ടത്. നിശ്ചയവും സിംപിളായിരുന്നു.

പ്രേമത്തിലെ പി.ടി മാഷ് എന്ന കഥാപാത്രമാണ് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സൗബിനെ ജനപ്രിയനാക്കിയത്. ഇക്കൊല്ലമിറങ്ങിയ പറവ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. സൗബിനും മുനീര്‍ അലിയും ചേര്‍ന്ന് തിരക്കഥയെഴുതിയ പറവ ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. സംവിധാന സഹായിയായി സിനിമയില്‍ എത്തിയ സൗബിന്‍ പെട്ടെന്നാണ് ശ്രദ്ധേയ താരമായി വളര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News