നടി ആക്രമിക്കപ്പെട്ട കേസ്; കുറ്റപത്രം ചോര്‍ന്നുവെന്ന ദിലീപിന്റെ പരാതിയില്‍ വാദം പൂര്‍ത്തിയായി; ദിലീപ് തന്നെയാണ് കുറ്റപത്രം മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അനുബന്ധ കുറ്റപത്രം പൊലീസ് ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ അങ്കമാലി കോടതിയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജിയില്‍ ഈ മാസം 23ന് വിധി പറയും.

പ്രോസിക്യൂഷന്‍ ആര്‍ക്കും കുറ്റപത്രം ചോര്‍ത്തി നല്‍കിയിട്ടില്ലെന്നും കുറ്റപത്രത്തിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.

ദിലീപ് തന്നെയാകും കുറ്റപത്രം മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കുറ്റപത്രം കോടതിക്ക് മുന്നില്‍ എത്തുന്നതിന് മുന്‍പ് പ്രോസിക്യൂഷന്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും ഈ സാഹചര്യത്തില്‍ കുറ്റപത്രം റദ്ദാക്കണമെന്നുമാണ് ദിലീപിന്റെ ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിശദമായ വാദം നടന്നിരുന്നു.

കഴിഞ്ഞ മാസം 22നാണ് ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News