നാടുകാണാനിറങ്ങിയ വിദ്യാര്‍ത്ഥി തിരികെ വീട്ടിലെത്തിയത് മോഷ്ടിച്ച ബൈക്കുമായി; സംഭവിച്ചത് ഇങ്ങനെ

മലപ്പുറം: റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴേക്കും തീവണ്ടി പോയി. പിന്നെ മുന്നില്‍ക്കണ്ട ബൈക്ക് മോഷ്ടിച്ച് പതിനഞ്ചുകാരന്‍ വീട്ടിലെത്തി.

കഴിഞ്ഞ പതിനൊന്നാം തിയ്യതിയാണ് വാണിയമ്പലം റെയില്‍വേസ്റ്റേഷനില്‍നിന്ന് മേലാറ്റൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി ബൈക്കെടുത്ത് കൊണ്ടുപോയത്.

സംഭവത്തക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ: അച്ചടക്ക ലംഘനം നടത്തിയ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്ലാസില്‍ നിന്ന് പുറത്താക്കി. സ്‌കൂളില്‍നിന്ന് പുറത്തെത്തിയ വിദ്യാര്‍ത്ഥി മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് വാണിയമ്പലത്തേക്ക് ട്രെയിന്‍ കയറി.

വാണിയമ്പലം പാറയിലും മറ്റും ചുറ്റിക്കറങ്ങി സമയം കളഞ്ഞ് വൈകീട്ടുള്ള തീവണ്ടിയില്‍ നാട്ടിലെത്താനായിരുന്നു പദ്ധതി. സ്റ്റേഷനിലെത്തിയപ്പോഴേക്കും തീവണ്ടി പോയി. ശാന്തി നഗര്‍ സ്വദേശിയായ യുവാവിന്റെ ബൈക്കാണ് ഇയാള്‍ കൊണ്ട് പോയത്.

പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ബൈക്ക് നഷ്ടമായ കാര്യം സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെ മേലാറ്റൂരില്‍ ബൈക്ക് ഉള്ള വിവരം ലഭിച്ചു. നാട്ടില്‍ തിരിച്ചെത്തിയ ശേഷവും വിദ്യാര്‍ത്ഥി ബൈക്ക് ഉപയോഗിച്ചിരുന്നതായി പോലിസ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News