വൈകിയാണെങ്കിലും കേരളത്തിലെത്തുന്ന മോദിയോട് നന്ദിയുണ്ടെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ; ‘ചെന്നിത്തല ഉന്നയിച്ച വിവാദത്തില്‍ സര്‍ക്കാരിന് താല്‍പര്യമില്ല’

കൊല്ലം: വൈകിയാണെങ്കിലും കേരളത്തിലെത്തുന്ന മോദിയോട് നന്ദിയുണ്ടെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച വിവാദത്തില്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നും ഓഖി ദുരിതബാധിതരെ സഹായിക്കാനാണ് സര്‍ക്കാരിന് താല്‍പര്യമെന്നും മന്ത്രി പറഞ്ഞു.

രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചത് കൊണ്ടാണ് മോദിയും കേരളം സന്ദര്‍ശിക്കാന്‍ തയ്യാറായതെന്ന് ചെന്നിത്തല ദില്ലിയില്‍ പറഞ്ഞിരുന്നു.

പ്രധാനമന്ത്രിക്കു കാഴ്ച വിരുന്നിനുവേണ്ടി വരേണ്ട അവസ്ഥയല്ല കേരളത്തില്‍ ഇപ്പോഴുള്ളത്. കേരളത്തിനോട് ആത്മാര്‍ഥത ഉണ്ടായിരുന്നെങ്കില്‍ ദുരന്തം നടന്നപ്പോള്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ വിളിക്കാന്‍ മോദി തയ്യാറാകുമായിരുന്നെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News