”ഇനി എത്രനാള്‍ കാത്തിരിക്കണം, സ്ട്രീറ്റ് ലൈറ്റ് വെളിച്ചത്തില്‍ ഞങ്ങള്‍ക്ക് സഞ്ചരിക്കാന്‍”

അഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടി ക്രൂരമായ പീഡനത്തിരയായി കൊല്ലപ്പെട്ടു’..

രാജ്യം ആ പെണ്‍കുട്ടിയെ നിര്‍ഭയ എന്ന പേരിട്ടു വിളിച്ചു. അവള്‍ക്കു വേണ്ടി മെഴുകുതികള്‍ കത്തിച്ചു. സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് രാജ്യം അവളെ ഏറെക്കുറെ മറന്നു.

ആ സംഭവങ്ങള്‍ നടന്നതിന് ഇന്ന് അഞ്ച് വര്‍ഷം തികയുകയാണ്.

മാധ്യമങ്ങള്‍ പോലും ആ സംഭവത്തെ ഏറെക്കുറെ മറന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം അന്നത്തെ സാമൂഹികസാഹചര്യ ത്തില്‍ നിന്ന് എന്ത് മാറ്റമാണ് ഇന്നുണ്ടായിട്ടുള്ളത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

സ്ഥിതിഗതികള്‍ കൂടുതല്‍ മോശമായതല്ലാതെ ഏറെക്കുറെ ഒന്നും സംഭവിച്ചിട്ടില്ല. ഇന്നും മെട്രോ നഗരങ്ങളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ മൂന്നില്‍ രണ്ടും നടക്കുന്നത് ഡല്‍ഹിയിലാണ്. നാഷണല്‍ ക്രൈം ബ്യൂറോ റിപ്പോര്‍ട്ടുകളില്‍ റെയ്പ്പ് തലസ്ഥാനമായി ഡല്‍ഹിയുടെ പേര് മാറ്റമില്ലാതെ തുടരുന്നു.

സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിലൂടെ ഒരു സ്ത്രീക്ക് ഒറ്റക്ക് നടക്കാവുന്ന സാഹചര്യമല്ല ഇന്നും രാജ്യത്തുള്ളത്. വാഹനങ്ങളില്‍ പോലും തനിച്ച് യാത്ര ചെയ്യാന്‍ ഇന്നും സ്ത്രീകള്‍ ഭയക്കുന്നു.

2014ല്‍ 13,260 കുറ്റകൃത്യങ്ങളാണ് രാജ്യ തലസ്ഥാനത്ത് മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ ഇന്നത് 13,803 ആണ്.( കണക്കുകള്‍ പ്രകാരം മാത്രം) ഓരോ വര്‍ഷം കഴിയും തോറും കുറ്റകൃത്യങ്ങളില്‍ വര്‍ധനവ.

ഈ കണക്കുകള്‍ കാണിക്കുന്നത് കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നതുകൂടിയാണ്. ഒരു ചെറിയ പക്ഷം സ്ത്രീകളെങ്കിലും തങ്ങള്‍ക്കെതിരെ ഉയരുന്ന കൈകള്‍ക്കെതിരെ പ്രതികരിക്കാന്‍, പരാതിപ്പെടാന്‍ തയ്യാറാകുന്നു എന്നതും.

പ്രതികരിക്കാതെ മൗനമായി സഹിക്കുക എന്നതില്‍ നിന്ന് പ്രതികരിക്കുകയെന്നതിലേക്ക് ഒരു ചെറിയ വിഭാഗമെങ്കിലും മാറിത്തുടങ്ങിയിരിക്കുന്നു. സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. തങ്ങള്‍ക്കും സ്ട്രീറ്റ് ലൈറ്റ് വെളിച്ചത്തില്‍ സഞ്ചരിക്കണമെന്ന് ഓരോ സ്ത്രീയും ആഗ്രഹിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here