ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോളുകളെ തള്ളി ശിവസേന; ”എക്‌സിറ്റ് പോളില്‍ നിന്ന് വ്യത്യസ്തമായാണ് ജനത ചിന്തിക്കുന്നത്”

മുംബൈ: ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി ശിവസേന മേധാവി ഉദ്ദവ് താക്കറെ.

എക്‌സിറ്റുപോളും ഗുജറാത്തിലെ രാഷ്ട്രീയ കാലാവസ്ഥയും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടെന്ന് താക്കറെ വ്യക്തമാക്കുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് ഗുജറാത്തിലെ ജനത ചിന്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച ഉദ്ദവ് താക്കറെ മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. കര്‍ഷകരുടെ പ്രശ്‌നങ്ങളിലും തൊഴിലില്ലായ്മ പരിഹരിക്കുന്നതിലും മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഉദ്ദവ് താക്കറെ അഭിപ്രായപ്പെട്ടു.

ഇതിനിടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്ന് പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

വോട്ടിംഗ് യന്ത്രങ്ങളില്‍ 100 ശതമാനം സംശയമുണ്ട്. എന്തുകൊണ്ടാണ് വി.വി പാറ്റ് യന്ത്രങ്ങള്‍ നല്‍കാത്തതെന്നും ഹാര്‍ദിക് പട്ടേല്‍ ചോദിച്ചു.

വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ വോട്ടെണ്ണല്‍ കൃത്യമായി നടത്താന്‍ വി.വി.പാറ്റ് സംവിധാനം ആവശ്യമാണെന്നും ഹാര്‍ദിക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here