ഐഎസ്എല്‍: എഫ്‌സി ഗോവയ്ക്ക് തകര്‍പ്പന്‍ ജയം

ഐഎസ്എല്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി ഗോവയ്ക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഗോവ ഡല്‍ഹി ഡൈനാമോസിനെ തോല്‍പ്പിച്ചത്. ഇതോടെ 12 പൊയിന്റോടെ ഗോവ ഒന്നാമതെത്തി.

മുന്നേറ്റത്തിലെ പിഴവുകളും പ്രതിരോധ നിരയും പരാജയപ്പെട്ടപ്പോള്‍ ഡല്‍ഹി ഡൈനാമോസിനെതിരെ എഫ്‌സി ഗോവ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് എഫ്‌സി ഗോവയുടെ ജയം. ഇതോടെ 12 പൊയിന്റുമായി ഗോവ പൊയിന്റ് ടേബിളില്‍ ഒന്നാമതെത്തി.

അതേസമയം, ഈ സീസണിലെ തുടര്‍ച്ചയായ നാലാമത്തെ തോല്‍വിയും, ഹോം ഗ്രൗണ്ടിലെ മൂന്നാമത്തെ തോല്‍വിയുമാണ് ഡൈനാമോസിന്. ആദ്യ പകുതിയുടെ തുടക്കത്തില്‍ ഇരുടീമുകളും ഗോള്‍ രഹിതമായി മുന്നേറിയപ്പോള്‍ ഇന്‍ജ്യൂറി ടൈമില്‍ ഡല്‍ഹി ഗോളി സുഖ്‌ദേവ് പാട്ടീലിന്റെ പിഴവില്‍ നിന്നും നായകന്‍ കോറോയാണ് ഗോവയ്ക്ക് ആദ്യ ഗോള്‍ സമ്മാനിച്ചത്. തൊട്ട് പിന്നാലെ ലാന്‍സെറോട്ടി ഗോവയ്ക്ക് രണ്ടാം ഗോള്‍ നേടിക്കൊടുത്തു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഡൈമാമോസ് നായകന്‍ കാലു ഉച്ചെ ഡല്‍ഹിക്ക് ആദ്യ ഗോള്‍ നേടി. എന്നാല്‍ പരുക്കന്‍ കളി പുറത്തെടുത്തപ്പോള്‍ ഡല്‍ഹിയുടെ സെന്‍ട്രല്‍ ബാക്ക് ഗബ്രിയേല്‍ സിസേറോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയതോടെ പത്തു പേരുമായി കളിച്ച ഡൈനാമോസ് 85ാം മിനിട്ടില്‍ പ്രീതം കോട്ടാലിന്റെ സെല്‍ഫ് ഗോളിലൂടെ ഗോവയ്ക്ക് മൂന്നാം ഗോള്‍ സമ്മാനിച്ചു.

തൊട്ട് പിന്നാലെ 85ാം മിനിട്ടിലും, 88ാം മിനിട്ടിലും ഗോവ മറ്റു ഗോളുകളും സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News