ശബരിമല മാലിന്യത്തിന്റെ പിടിയിലകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് ഇവര്‍; ജോലി ഏറെ പ്രശംസനീയം

ശബരിമലയും പരിസരവും മാലിന്യത്തിന്റെ പിടിയിലകപ്പെടാതിരിക്കാന്‍ ഇവിടുത്തെ ശുചീകരണത്തൊഴിലാളികള്‍ ചെയ്യുന്ന ജോലി ഏറെ പ്രശംസനീയമാണ്. കഴിഞ്ഞ 25 വര്‍ഷത്തോളമായി തമിഴ്‌നാട്ടില്‍ നിന്നുമാണ് പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ശബരിമല സാനിട്ടേഷഷന്‍ സൊസൈറ്റി ഇവരെ ജോലിക്കായി ശബരിമലയില്‍ എത്തിക്കുന്നത്.

കഴിഞ്ഞ 25 വര്‍ഷത്തോളമായി ശബരിമലയില്‍ ശുചീകരണമേഖയിലെ നിറ സാന്നിധ്യമാണ് ഇവര്‍. എസ്എസ്എസ് എന്നെഴുതി ടീ ഷര്‍ട്ടുമിട്ട് ശബരിമല, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട തുടങ്ങിയ സ്ഥലങ്ങളിലായി 800 ഓളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.

സന്നിധാനത്ത് മാത്രം 400 പേരോളമുണ്ട്. പത്തനംതിട്ട ജില്ലാ കളക്ടര്‍ ചെയര്‍മാനായി രൂപീകരിച്ചിട്ടുള്ള ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി, അയ്യപ്പസേവാ സംഘം വഴിയാണ് തമിഴ്‌നാട്ടില്‍ നിന്നും തൊഴിലാളികളെ ശബരിമലയിലെത്തിക്കുന്നത്.

ഇവരുടെ പ്രവര്‍ത്തികളെല്ലാം മേല്‍നോട്ടം വഹിക്കുന്നതിനായി വിവിധ ഇടങ്ങളിലായി സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. അയ്യപ്പന് സേവ ചെയ്യുന്നത് പുണ്യമെന്നാണ് ഈ തൊഴിലാളികള്‍ പറയുന്നത്.

കോടിക്കണക്കിന് അയ്യപ്പ ഭക്തരെത്തുന്ന ശബരിമലയും പരിസരവുമെല്ലാം മാലിന്യ കൂമ്പാരമാകാതെയും പകര്‍ച്ച വ്യാധികള്‍ക്കടിമപ്പെടാതെയും നോക്കാന്‍ ഈ ശുചീകരണത്തൊഴിലാളികള്‍ ചെയ്യുന്ന പ്രവര്‍ത്തി ഒരു പുണ്യംതന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News