ഫേസ്ബുക്കിലെ ശല്യക്കാരെ ഒഴിവാക്കണോ? പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്

ന്യൂസ് ഫീഡില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നല്‍കുന്ന സ്‌നൂസ് ഫീച്ചറുമായി ഫേസ്ബുക്ക്. കഴിഞ്ഞ സെപ്തംബറില്‍ ഈ ഫീച്ചര്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴാണ് ഔദ്യോഗിക പ്രതികരണം ഉണ്ടാകുന്നത്.

ഈ ഫീച്ചറനുസരിച്ച് ഫേസ്ബുക്ക് ഉപയോക്താകള്‍ക്ക് താല്‍ക്കാലികമായി ഒരു വ്യക്തിയേയോ ഗ്രൂപ്പോ പേജോ അണ്‍ഫോളോ ചെയ്യാം. 30 ദിവസത്തേക്കാണ് ഇത്തരത്തില്‍ അണ്‍ഫോളോ ചെയ്യാന്‍ സാധിക്കുക.

ഒരു പോസ്റ്റ് അണ്‍ഫോളോ ചെയ്യുന്നതിനായി അതിന്റെ വലത് വശത്ത് ക്ലിക്ക് ചെയ്തത ശേഷം സ്‌നൂസ് എന്ന ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ മതി. 30 ദിവസത്തേക്ക് പിന്നീട് ആ വ്യക്തിയില്‍ നിന്നോ, പേജില്‍ നിന്നോ പോസ്റ്റുകള്‍ ലഭ്യമാവില്ല.

ഫേസ്ബുക്കിന്റെ പ്രൊഡക്ട് മാനേജര്‍ ശ്രുതി മുരളിധരനാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. അടുത്തയാഴ്ച തന്നെ പുതിയ ഫീച്ചര്‍ ഇന്ത്യയില്‍ ലഭ്യമാവുമെന്ന് ശ്രുതി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News