വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട്; ഗുജറാത്തിലെ ആറു ബൂത്തുകളില്‍ റീപോളിംഗ് തുടരുന്നു

വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേടുകളെ തുടര്‍ന്ന് ഗുജറാത്തിലെ ആറു ബൂത്തുകളില്‍ റീപോളിംഗ് തുടരുന്നു. റീപോളിംഗ് സാങ്കേതിക കാരണങ്ങളാലാണെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണം.

വിസ്‌നഗര്‍, ബെച്ചറാജി, മൊദാസ, വെജല്‍പൂര്‍, വത്വ,സജമാല്‍പൂര്‍ഖാദിയ, സാല്‍വി, സന്‍ഖേദ തുടങ്ങിയ സ്റ്റേഷനുകളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണാനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. മോക്ക് പോളിംഗ് സമയത്ത് രേഖപ്പെടുത്തിയ വോട്ടുകള്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ നീക്കം ചെയ്യാതിരുന്നതാണ് ഇതിന് കാരണം.

നാളെയാണ് രാജ്യം കാത്തിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പുഫലം. ഹിമാചല്‍പ്രദേശിലും നാളെയാണ് വോട്ടെണ്ണല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here