പ്രധാനാധ്യാപികയുടെ ആത്മഹത്യ; സഹ അധ്യാപകന്‍ അറസ്റ്റില്‍; കേസില്‍ നിര്‍ണായകമായത് ഡയറിക്കുറിപ്പിലെ പരാമര്‍ശങ്ങള്‍

മലപ്പുറം: സ്‌കൂള്‍ പ്രധാനാധ്യാപിക ആത്മഹത്യ ചെയ്ത കേസില്‍ സഹഅധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.

പെരിന്തല്‍മണ്ണ പുത്തനങ്ങാടി പള്ളിപ്പടിയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആയിരുന്ന കയലുംവക്കത്ത് ഫൗസിയ(29)യാണ് ആത്മഹത്യ ചെയ്തത്.

സംഭവത്തില്‍ ഇതേ സ്‌കൂളിലെ അധ്യാപകനായ നെന്മിനി സ്വദേശി ചെമ്പന്‍കുഴിയില്‍ അബ്ദുള്‍ റഫീഖ് ഫൈസി(36)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

നവംബര്‍ അഞ്ചിനാണ് ഫൗസിയ ആത്മഹത്യ ചെയ്തത്. അബ്ദുള്‍ റഫീഖും ഫൗസിയയും അടുപ്പത്തിലായിരുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ ഫൈസി വിസമ്മതിച്ചതായി യുവതിയുടെ മരണശേഷം ലഭിച്ച ഡയറിക്കുറിപ്പുകളില്‍നിന്നും കത്തുകളില്‍നിന്നും ബോധ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

യുവതിയില്‍നിന്ന് പണം വാങ്ങിയിരുന്നെന്നും അബ്ദുള്‍ റഫീഖ് സമ്മതിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News