ഓഖി ദുരന്ത വ്യാപ്തി മോദിയെ ബോധ്യപ്പെടുത്താന്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍; ദൃശ്യങ്ങള്‍ സഹിതമുള്ള ഡിജിറ്റല്‍ രേഖകള്‍ അവതരിപ്പിക്കും

തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റിന്റെ ദുരന്ത വ്യാപ്തി നരേന്ദ്ര മോദിയെ ബോധ്യപ്പെടുത്താന്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍.

ദൃശ്യങ്ങള്‍ സഹിതമുള്ള ഡിജിറ്റല്‍ രേഖകളാണ് മോദിക്ക് മുന്‍പില്‍ അവതരിപ്പിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി തയ്യാറെടുക്കുന്നത്.

ടെലിവിഷന്‍ ചാനലുകളില്‍ വന്ന ദൃശ്യങ്ങളും സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനങ്ങളും ഡിജിറ്റല്‍ പ്രസന്റേഷനിലൂടെ വിശദീകരിക്കും.

ചൊവ്വാഴ്ചയാണ് ദുരന്തം മേഖലകളില്‍ മോദി സന്ദര്‍ശനം നടത്തുന്നത്. ലക്ഷദ്വീപിലെയും കന്യാകുമാരിയിലെയും ദുരന്ത മേഖലകളും മോദി സന്ദര്‍ശിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News