മുസ്ലീം യുവാവിനെ ജീവനോടെ കത്തിച്ചുകൊന്ന സംഭവം; ഇരയ്ക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ യുവാക്കള്‍ അറസ്റ്റില്‍

ദില്ലി: രാജസ്ഥാനില്‍ ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ ജീവനോടെ തീകൊളുത്തി കൊന്ന സംഭവത്തില്‍ ഇരയുടെ നീതിക്കായി പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റു ചെയ്തു.

ഉദയ്പൂര്‍ സിറ്റിയില്‍ റാലി നടത്തിയ പത്ത് മുസ്ലിം യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ റാലി നടത്തിയിരുന്നു. തുടര്‍ന്നാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തത്.

മുസ്ലിം യുവാക്കള്‍ നടത്തിയ റാലിയില്‍ മോദി വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉണ്ടായിരുന്നെന്നും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകും എന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധിച്ചവരെ അറസ്റ്റുചെയ്തത് എന്നാണ് പൊലീസിന്റെ വിശദീകരണം. പത്ത് പേര്‍ കസ്റ്റഡിയിലുള്ളതായി പ്രതാപ് നഗര്‍ പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍ പറഞ്ഞതായി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡിസംബര്‍ ആറിനാണ് ലൗ ജിഹാദ് ആരോപിച്ച് ശംഭുലാല്‍ എന്നയാള്‍, അഫ്‌റസൂലിനെ വെട്ടിയ ശേഷം തീകൊളുത്തി കൊന്നത്.
ശേഷം ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പശ്ചിമബംഗാളിലെ മാല്‍ഡ സ്വദേശിയാണ് കൊല്ലപ്പെട്ട മുഹമ്മദ് അഫ്‌റസൂല്‍. രാജസ്ഥാനിലെ രാജ്‌സമന്തില്‍ കരാര്‍ തൊഴിലാളിയായി താമസിച്ചുവരികയായിരുന്നു.

ജോലിയുണ്ടെന്ന് പറഞ്ഞ് അഫ്‌റസുലിനെ മറ്റൊരു സ്ഥലത്തെത്തിച്ച് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം കത്തിക്കുകയും ചെയ്തു.

അതേസമയം, പ്രതി ശംഭുലാലിന് വേണ്ടി കഴിഞ്ഞ ദിവസം നടത്തിയ പ്രകടനത്തിനിടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കോടതിയ്ക്ക് മുകളില്‍ കാവിക്കൊടി കെട്ടിയിരുന്നു. ജില്ലാ സെഷന്‍സ് കോടതിക്ക് മുകളിലാണ് പ്രവര്‍ത്തകര്‍ കയറി കൊടികെട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News