മീനിലെ മായം തിരിച്ചറിയാം, വളരെയെളുപ്പം

മീന്‍ വാങ്ങാന്‍ ചന്തയിലോട്ട് പോകുമ്പോള്‍ ഇനി ഒരു കിറ്റ് കരുതാം. അതുവച്ച് വാങ്ങാന്‍ പോകുന്ന മീനിന്റെ പുറത്ത് ഒന്നമര്‍ത്തി വക്കാം. മൂന്ന് നിമിഷങ്ങള്‍ കാത്തിരിക്കാം. വാങ്ങാന്‍ പോകുന്ന മീനില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് അറിയാം.

കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ രണ്ട് വനിതാ ശാസ്ത്രജ്ഞരാണ്് മീനിലെ മായം കണ്ടെത്താനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ശാസ്ത്രജ്ഞരായ എസ്.ജെ. ലാലി, ഇ.ആര്‍. പ്രിയ എന്നിവര്‍ ചേര്‍ന്നാണ് ഈ കിറ്റ് വികസിപ്പിച്ചെടുത്തത്.

ചെറിയൊരു സ്ട്രിപ്പാണ് മായം കണ്ടെത്താനായി ഉപയോഗിക്കുന്നത്. ഈ സ്ട്രിപ്പ് നമ്മള്‍ മീനില്‍ അമര്‍ത്തണം. ശേഷം സ്ട്രിപ്പിലേക്ക് ഒരു തുള്ളി രാസലായിനി ഒഴിക്കുക. മായം കലര്‍ന്ന മീനാണ് എങ്കില്‍ സ്ട്രിപ്പിന്റെ നിറം മാറും.

പഴകിയ മത്സ്യം പുതുമയോടെ കാത്തുസൂക്ഷിക്കുന്നതിനായി മീനില്‍ സാധാരണയായി ചേര്‍ക്കുന്നത് ഫോര്‍മാലിനും അമോണിയയുമാണ്. ഇത്തരം രാസപദാര്‍ഥങ്ങള്‍ ചേര്‍ന്ന മീനുകള്‍ മാര്‍ക്കറ്റുകളില്‍ സുലഭമാണ്. പഠനങ്ങള്‍ പറയുന്നതനുസരിച്ച് ഫോര്‍മാലിന്‍ കാന്‍സറിന് കാരണമാകുന്നുണ്ട് എന്നാണ്. അമോണിയ സ്ഥിരമായി ശരീരത്തിനുള്ളില്‍ ചെന്നാലും രോഗങ്ങള്‍ക്കിടയാക്കും. മായം കണ്ടെത്താനുള്ള കിറ്റില്‍ സ്ട്രിപ്പ്, രാസലായിനി, നിറം മാറുന്നത് ഒത്തുനോക്കുന്നതിനുള്ള കളര്‍ ചാര്‍ട്ട് എന്നിവയാണുള്ളത്.

വാണിജ്യാടിസ്ഥാനത്തില്‍ കിറ്റ് വില്‍പ്പനയ്‌ക്കെത്തുമ്പോള്‍ ഒരു സ്ട്രിപ്പിന് പരമാവധി ഒന്നോ രണ്ടോ രൂപ മാത്രമേ ചെലവു വരൂ എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്്. ഒരു കിറ്റിന്റെ കാലാവധി ഒരു മാസമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News