ഗുജറാത്തില്‍ പാര്‍ട്ടി പരാജയപ്പെടുമെന്ന് ബിജെപി എംപി; ഭരണവിരുദ്ധ വികാരമുണ്ടെന്ന് സമ്മതിച്ച് സഞ്ജയ് കക്കഡേ; മോദിക്കെതിരെയും പരാമര്‍ശം

ദില്ലി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെടുമെന്ന് ബിജെപി എംപി സഞ്ജയ് കക്കഡേ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നും മുസ്ലീങ്ങളും അസന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു.

മോദി ഇപ്പോള്‍ പ്രധാനമന്ത്രിയാണ്. അദ്ദേഹം ഇപ്പോള്‍ ഗുജറാത്തിന്റെ പ്രശ്‌നങ്ങളില്‍ ശ്രദ്ധിക്കുന്നില്ല. അതിനാല്‍ ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നും ബിജെപി തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും കക്കഡേ കുറ്റപ്പെടുത്തി.

ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി ശിവസേന മേധാവി ഉദ്ദവ് താക്കറെയും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.

എക്‌സിറ്റുപോളും ഗുജറാത്തിലെ രാഷ്ട്രീയ കാലാവസ്ഥയും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടെന്ന് താക്കറെ വ്യക്തമാക്കുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് ഗുജറാത്തിലെ ജനത ചിന്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്ന് പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലും പറഞ്ഞു.
വോട്ടിംഗ് യന്ത്രങ്ങളില്‍ 100 ശതമാനം സംശയമുണ്ട്. എന്തുകൊണ്ടാണ് വി.വി പാറ്റ് യന്ത്രങ്ങള്‍ നല്‍കാത്തതെന്നും ഹാര്‍ദിക് പട്ടേല്‍ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News