‘ആര്‍എസ്എസ് ശാഖയില്‍ പഠിപ്പിച്ച സ്ഥലമല്ല കാശ്മീര്‍, രാജ്യം ഭരിക്കുന്നവരേക്കാള്‍ വലിയ തീവ്രവാദികളൊന്നും ഈ നാട്ടിലില്ല’; സുധീഷ് മിന്നിയുടെ മധുവിധുയാത്രാ കുറിപ്പ്‌

ആര്‍എസ്എസ് ശാഖയില്‍ പഠിപ്പിച്ച സ്ഥലമല്ല കാശ്മീര്‍ എന്ന് സുധീഷ് മിന്നി. കാശ്മീരിലേക്ക് നടത്തിയ മധുവിധുയാത്രാ കുറിപ്പിലാണ് മിന്നി ഇക്കാര്യം പറയുന്നത്. രാജ്യം ഭരിക്കുന്നവരേക്കാള്‍ വലിയ തീവ്രവാദികളൊന്നും ഈ നാട്ടിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുധീഷ് മിന്നി പറയുന്നത് ഇങ്ങനെ:

ശ്രീനഗറിലെ മധുവിധുയാത്രാ ഡയറി കുറിപ്പ്

കല്യാണം ഉറപ്പിച്ച് കഴിഞ്ഞപ്പോൾ ആത്മസഖിയുമൊത്തു കുറേ സ്വപ്നങ്ങൾ നെയ്തിരുന്നു… അതിലെ വൈചിത്ര്യമേറിയ അവളുടെ ഒരാഗ്രഹമായിരുന്നു ശ്രീനഗർ യാത്ര, കൈയ്യിൽ ഒരോട്ട
കാലണ പോലും സ്വന്തമായില്ലാത്തവന് കാണാൻ കഴിയാത്തൊരാഗ്രഹം എങ്ങനെ സഫലമാക്കും
എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഒരുപാട് ടൂർ പാക്കേജ് ഭംഗിയായി ചെയ്യുന്ന സഖാവ് നിയാസ്
(Aerospace കൂത്തുപറമ്പ്) ദൈവതുല്യനായ് എന്റ മുന്നിൽ അവതരിച്ചത്..

അദ്ദേഹം പറഞ്ഞു “ഞാൻ ഈ ടൂർ പാക്കേജ് ഏറ്റെടുക്കാം പൈസകുറച്ച് കുറച്ചായ് തന്നാൽ മതി” എന്ന് ഞാനത്
സ്നേഹപൂർവ്വം തലയാട്ടി അംഗീകരിച്ചു… അവളുമായ് കുറച്ച് ദിവസം ഒരു സ്നേഹ സഞ്ചാരം, ഡിസം 3ന് പ്രൗഡിയായ് കല്യാണം കഴിഞ്ഞു, അന്നുരാത്രി പ്രീയ സഖാക്കൾ നന്ദനേട്ടനും കരിപ്പായി ഷാജിയും ഞാനും കണക്കുകൾ കൂട്ടി മൊത്തം 17 ലക്ഷംകടമുണ്ടെന്ന് പറഞ്ഞപ്പോൾ ഞാനൊന്ന് പതറി.

എന്റെ കയ്യിൽ 575 രൂപ മാത്രമെ ബാക്കിയുള്ളുഒന്ന് കരയാൻ പറ്റാത്ത അവസ്ഥ, വല്ലാത്ത ദുഃഖത്തിലായ്, പേടിക്കണ്ട ഞങ്ങൾ കൂടെയുണ്ട് എന്ന് നന്ദനേട്ടൻ ചുമലിൽ തട്ടി പറഞ്ഞപ്പോൾ ആശ്വാസത്തോടെ ഞാൻ നിന്നു… അന്ന് ഉറങ്ങാൻ കിടന്ന സമയം മുന്നേ പറഞ്ഞ ഓരോ സ്വപ്നങ്ങൾ ഒരോന്നായ് പടിയിറക്കുമ്പോൾ ഒന്നാമതായ് ഈ ശ്രീനഗർ യാത്ര മുന്നിൽ വന്നു നിന്നു…

പിറ്റേദിവസം അമ്മുവിന്റ സഹോദരൻ എന്റെ അളിയൻ എന്നോട് യാത്രയേക്കുറിച്ച് ചോദിച്ചു. എന്റെ പരവേശം കണ്ട് ചിലവിന് 30000 രൂപ തന്നു അങ്ങനെ ആരോടും പറയാത്തെ ശ്രീനഗറിലേക്ക് വിമാനയാത്ര, ഹിന്ദുക്കളെ ആട്ടിയോടിച്ച തീവ്രവാദികളുടെ മാത്രം സ്ഥലമെന്ന് പണ്ട് ശാഖയിൽ പഠിപ്പിച്ച സ്ഥലം, ഒരു യുദ്ധഭൂമിയിൽ നിന്നും
മറ്റൊരു യുദ്ധഭൂമിയിലേക്ക് മധുവിധുയാത്ര ആലോചിക്കാൻ പോലും പേടിയായിരുന്നു…

അമ്മവും ഞാനും മാത്രം മിണ്ടിയും പറഞ്ഞും കുറച്ച് സ്വകാര്യനിമിഷങ്ങൾ പങ്കിടാൻ അതിജീവനത്തിന്റ ആ മണ്ണ് സുരക്ഷിതമെന്ന് ഞാൻ മുന്നേ മനസ്സിലാക്കിയിരുന്നു… ശ്രീനഗറിലിറങ്ങി ശരീരം കീറി മുറിക്കുന്ന തണുപ്പ് ,3°C എന്ന് മൊബൈലി ൽ കാണിക്കുന്നുണ്ട്, വിമാനതാവളത്തിൽ അനിയാത്ത് എന്ന ഡ്രൈവർ ഞങ്ങളെ കാത്ത് കിടപ്പു
ണ്ടായിരുന്നു… ഹിമകണം കൊണ്ട് മൂടിയ അദ്ദേഹത്തിന്റെ കാറിൽ കയറി, പരിചയപ്പെടുത്തിസഖാവാണെന്ന് പറഞ്ഞപ്പോൾ അനിയാത്ത്കാർനിർത്തി ഹസ്തദാനം തന്നു…

കുറേ സംസാരിച്ചു. ഡൽഹി Jnu വിൽ പഠിച്ച തൊക്കെ പങ്കുവച്ചു. കേരളത്തിൽ കണ്ണൂരാണെന്ന് പറഞ്ഞപ്പോൾ
Rss എന്ന ദുഷ്ടൻമാരോട് എന്നും യുദ്ധം ചെയ്യുന്ന സ്ഥലമല്ലേയെന്നും സഖാവ് പിണറായ് സഖാവ് പി ജയരാജൻ സഖാവ് കോടിയേരിഎന്നീ പേരുകൾ കേട്ടിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ഞാനും അമ്മുവും എന്തുകൊണ്ടും സുരക്ഷിതമാണെന്ന് മനസ്സിലുറച്ചു..

grand ഹോട്ടലിൽ മുറിയെടുത്തു… അവരതങ്ങളായ ഒരു പാട് സുന്ദര കാഴ്ചകളുടെ സുരഭില ഭൂ
മിയാണ് കാശ്മീർ, സ്വർഗം കിട്ടാൻ യുദ്ധം നടത്തുന്നവർ വളരെ കുറച്ചേ അവിടുള്ളു… അവരാണേൽ പാക്കിസ്ഥാനികളും ബംഗ്ലാദേശികളുമാണ്, ഭൂരിഭാഗം ജനതയും വിനോദ സഞ്ചാരത്തിൻ ജീവിതം നെയ്തെടുക്കുന്നവരാണ്… അഞ്ച് നേരം നിസ്ക്കരിക്കുന്നവർ, നൻമയുള്ള ഒരു പാട് മനസ്സുള്ള ജനതയാണ വിടെയുള്ളത് എന്ന് എനിക്കു മനസ്സിലായ്, ഇവിടെത്തെ കുറച്ച് പേരിൽ ഞാൻ ഹിന്ദുവാണെന്നും ഞാൻ മുസ്ലീം എന്നുമു ള്ള ചിന്ത മാറ്റാൻ കമ്യൂണിസത്തിന് കഴിയുമെന്ന് പലരും എന്നോട് പങ്കുവച്ചു…

ഈ രാജ്യം ഭരിക്കുന്നവരേക്കാൾ വലിയ തീവ്രവാദികളൊന്നും ഈ നാട്ടിലില്ലെന്ന് കൂടി പലരും അവിടെ വച്ച് പറഞ്ഞു… നല്ല സ്ഥലങ്ങളാണ് അവിടെ സഞ്ചാരികൾക്ക് വിരുന്നൊരുക്കി മഞ്ഞിൽ പൊതിഞ്ഞ മലനിരകളും പൂക്കളും
മഞ്ഞു പെയ്യുന്ന സായം സന്ധ്യകളും എല്ലാം കാശ്മീരിനു സ്വന്തം… – 10°C ഉള്ള ഗുൽമ ഗ്ഗും – 7°C ഉള്ള പെഹൽഗാമും എല്ലാം ഞങ്ങൾ പോയി എത്ര സുരക്ഷിതമായ സ്ഥലമാണവിടെ…

8 കി.മി ഞാനും അമ്മുവും വേറേ വേറേ കുതിര പുറത്ത് കയറി പോവുന്ന സുരക്ഷയേ ഓർത്ത് ഞാൻ
ശങ്കിച്ചു നിന്നപ്പോൾ സാർ ഞാൻ മുസ്ലീം ആണ് നിങ്ങൾക്കെന്നെ വിശ്വസിക്കാം” എന്ന് പറഞ്ഞ കുതിരക്കാരനെ മാറോട് ചേർത്ത് പിടിച്ച് ഞങ്ങൾ യാത്ര ചെയ്തു മഞ്ഞുനീർത്തുള്ളികൾ ഒരു മഴയായ് പെയ്ത പെഹൽഗാമിന്റെ മലനിരക
ളിലൂടെ ഞാനും അമ്മുവും ആകുതിരക്കാരനും മാത്രം നടന്ന ആ യാത്ര മറക്കാത്തതാണ്, എത്ര സ്നേഹമാണവിടത്തെ ജനതയ്ക്ക്…

വർഗ്ഗീയ വാദത്തിനെതിരായ രണ്ട് പോരാട്ട ഭൂമിയാണ് കണ്ണൂരും കാശ്മീരും…. മഞ്ഞ് പോലെ മനസ്സുള്ള രണ്ടിടങ്ങളിലേയും ജനതയേ പലരും സ്വർഗ്ഗവും പണവും മോഹിപ്പിച്ച് വലയിൽ വീഴ്‌ത്തി തീവ്രവാദിയാക്കുകയാണ്…. കാശ്മീരിലും പാർട്ടി ശക്തി പ്രാപിക്കണം മതമല്ല മനുഷ്യനാണ് വലുത്
എന്ന് അവിടത്തെ ജനതയേ ഉത്ബോധിപ്പിക്കാൻ നമ്മുടെ ചെങ്കൊടിക്കേ സാധിക്കൂ… പ്രണയ വശ്യതയിൽ സ്നേഹത്തിന്റെ തൂമഞ്ഞിൽ പൊതിഞ്ഞ 3 രാത്രികൾ ശ്രീനഗറിൽ തങ്ങി ഒരുപാട് കടത്തിന്റെയും ബാധ്യതയുടെയും മണ്ണിലേക്ക് ഞങ്ങൾ തിരിച്ചു വന്നു….

Rss എന്ന വർഗ്ഗീയതയേ അവസാനം വരെ തുരത്തും എന്ന വാക്കോട് കൂടി പ്രസ്ഥാനത്തിന്റെ ഭാഗമായ് പ്രവർത്തനത്തിന്റ ആവേശമായ് മാറാൻ കണ്ണുരേക്ക് ഒരു മടക്കയാത്ര…..

നന്ദി… അങ്ങ് കാശ്മീരിലും കണ്ണൂരിലെ ധീര സഖാക്കളെ ഹൃദയത്തിൽ ആവാഹിച്ച് നടകുന്ന അനവധി പേർ ഉണ്ടെന്ന് ഈ യാത്ര പഠിപ്പിച്ചതിന്…അവസരമൊരുക്കിയ സഖാവ് നിയാസിന് നന്ദി….. ലാൽസലാം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News