ഭാവനയുടെ വിവാഹം; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത

നടി ഭാവനയും കന്നഡ സിനിമാ നിര്‍മാതാവ് നവീനും തമ്മിലുള്ള വിവാഹം ഡിസംബര്‍ 22ന് നടക്കുമെന്നത് വ്യാജവാര്‍ത്തയാണെന്ന് കുടുംബം.

പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണ്. ജനുവരി മാസത്തിലായിരിക്കും വിവാഹം. എന്നാല്‍ വിവാഹതീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഭാവനയുടെ കുടുംബം ഒരു മാധ്യമത്തോട് പറഞ്ഞു.

വിവാഹം ഡിസംബര്‍ 22ന് നടക്കുമെന്ന രീതിയില്‍ ഓണ്‍ലൈന്‍മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ കണ്ടെന്നും എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും കുടുംബം വ്യക്തമാക്കി.

കഴിഞ്ഞ മാര്‍ച്ച് ഒമ്പതിനാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. നാലു വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു വിവാഹ നിശ്ചയം. ഇരുവരുടേയും വീട്ടുകാരും സിനിമാമേഖലയിലെ അടുത്ത സുഹൃത്തുക്കളും മാത്രമാണ് നിശ്ചയച്ചടങ്ങില്‍ പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News