പരമ്പര ഇന്ത്യയ്ക്ക്; ലങ്കയെ തകര്‍ത്തത് ശിഖര്‍ ധവാന്റെ സെഞ്ച്വറി മികവില്‍

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ വിജയം. ഇതോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി.

ആദ്യ മത്സരം പരാജയപ്പെട്ടെങ്കിലും രണ്ടും മൂന്നും മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യയുടെ നേട്ടം.

ലങ്ക ഉയര്‍ത്തിയ 216 റണ്‍സെന്ന വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ശിഖര്‍ ധവാന്റെ സെഞ്ച്വറി മികവിലാണ് ഇന്ത്യയുടെ ജയം.

ഓപ്പണറായി ഇറങ്ങിയ ധവാന്‍ 12-ാം ഏകദിന സെഞ്ച്വറിയാണ് നേടിയത്. 85 പന്തുകളില്‍ നിന്ന് 13 ബൗണ്ടറികളും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് 100 റണ്‍സെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here