ബൗവുള്‍ സംഗീതവിരുന്നൊരുക്കി ആര്‍ട്ടസ് ആന്റ് ഹെറിറ്റേജ് സൊസൈറ്റി പിറന്നു; രൂപം നല്‍കിയത് മുകേഷ് എംഎല്‍എ

ജാതിക്കും മതത്തിനും ദേശത്തിനും അതീഥമായ ബൗവുള്‍ സംഗീതത്തിന്റെ വിരുന്നൊരുക്കി കൊല്ലത്ത് ആര്‍ട്ടസ് ആന്റ് ഹെറിറ്റേജ് സൊസൈറ്റി പിറന്നു. കൊല്ലം എം.എല്‍.എ. എം. മുകേഷ് മുന്‍കൈയെടുത്താണ് സൊസൈറ്റിക്ക് രൂപം നല്‍കിയത്.

കൊല്ലത്തിന്റെ സാംസ്‌കാരികം, പൈതൃകം,ചരിത്രം,രാഷ്ട്രീയം എന്നിവയെ പുതുതലമുറയെ പരിചയപ്പെടുത്തിയും മറ്റുള്ളവരെ ഓര്‍മ്മപ്പെടുത്തിയുമാണ് ആര്‍ട്ട്‌സ് ആന്റ് ഹെറിറ്റേജ് സൊസൈറ്റി പിറവികൊണ്ടത് മുന്‍ ടൂറിസം ഡയറക്ടര്‍ വേണുഗോപാല്‍ ഉത്ഘാടനം ചെയ്തു.

തുടര്‍ന്ന് ബംഗാളിലെ ശാന്തിനികേതനിലെ തരുണ്‍ദാസ് ബൗവുളും സംഘവും തങളുടെ മതം ജാതി ദേശം പ്രപഞ്ചമാണെന്ന് പ്രഖ്യാപിച്ചും സദസ്സിനെ ശാന്തിനികേതനിലേക്ക് ക്ഷണിച്ചും വൈഷ്ണവ ഹിന്ദു,സൂഫി മുസ്ലീങള്‍ ഉള്‍പ്പെട്ട കലാകാരന്മാര്‍ ബൗവുള്‍ സംഗീതത്തിന്റെ ലഹരിയിലേക്ക് കൂട്ടികൊണ്ടുപോയി.

ബൗവുള്‍ സംഗീതം വര്‍ഷങള്‍ക്കു ശേഷമാണ് കൊല്ലത്ത് മടങ്ങിയെത്തിയത്. ഫെബ്രുവരി വരെ നീളുന്ന അന്താരാഷ്ട്ര കലാവിരുന്നാണ് എം മുകേഷ് എം.എല്‍.എ ചെയര്‍മാനായ ആര്‍ട്ടസ് ആന്റ് ഹെറിറ്റേജ് സൊസൈറ്റിയുടെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News