ശക്തമായ തിരിച്ചുവരവില്‍ കോണ്‍ഗ്രസ്; ഗുജറാത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം #LiveUpdates

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും വോട്ടെണ്ണല്‍ ആരംഭിച്ചു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇരുസംസ്ഥാനങ്ങളിലും ബിജെപിയുടെ വിജയമാണ് പ്രവചിക്കുന്നതെങ്കിലും കോണ്‍ഗ്രസും വിജയപ്രതീക്ഷയിലാണ്.

പട്ടേല്‍, ഒബിസി, ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപിക്കെതിരായി രൂപപ്പെട്ട അതൃപ്തി മുതലെടുത്ത് ഗുജറാത്തില്‍ തിരിച്ചുവരവ് സാധ്യമാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

ശക്തമായ ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്നുണ്ടെങ്കിലും ബിജെപിയിലെ പടലപ്പിണക്കങ്ങളും മറ്റും ഹിമാചലില്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസ് വിശ്വസിക്കുന്നു.

നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കും ഗുജറാത്തിലെ ഫലം നിര്‍ണായകമാണ്. സീറ്റ് നൂറില്‍ താഴെയായാല്‍ പോലും മോദിക്ക് മുന്നോട്ടുള്ള പോക്ക് ദുഷ്‌കരമാകും.

ഗുജറാത്ത് തിരിച്ചുപിടിക്കുകയോ സീറ്റുനില മെച്ചപ്പെടുത്തുകയോ ചെയ്യേണ്ടത് രാഹുല്‍ ഗാന്ധിക്കും അനിവാര്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News