പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് വന്‍വിജയം

ദില്ലി: പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ വിജയംനേടി കോണ്‍ഗ്രസ്. അമൃത്‌സര്‍, ജലന്ധര്‍, പാട്യാല കോര്‍പറേഷനുകളിലാണ് കോണ്‍ഗ്രസ് മികച്ച വിജയം നേടിയത്.

29 മുനിസിപ്പല്‍ കൗണ്‍സിലുകളിലും നഗര പഞ്ചായത്തുകളിലുമാണ് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. മൂന്നു കോര്‍പറേഷനുകളില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് പാട്യാലയിലാണ് (62.22), ജലന്ധറില്‍ (57.2), അമൃത്‌സര്‍ (51) എന്നിങ്ങനെയാണ് വോട്ടിംഗ് ശതമാനം.

പാട്യാലയില്‍ കോണ്‍ഗ്രസ് 58 വാര്‍ഡുകളും നേടി. ജലന്ധറില്‍ 66 വാര്‍ഡുകള്‍ കോണ്‍ഗ്രസിനു ലഭിച്ചപ്പോള്‍, ബിജെപിക്ക് എട്ടും സഖ്യകക്ഷിയായ ശിരോമണി അകാലിദളിന് നാലും സീറ്റാണ് ലഭിച്ചത്. അമൃത്‌സറില്‍ കോണ്‍ഗ്രസ് 69 വാര്‍ഡുകള്‍ നേടി. ഇവിടെ ബിജെപി സഖ്യത്തിന് 12 സീറ്റു മാത്രമാണ് ലഭിച്ചത്.

അതേസമയം, തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News