ബിജെപിക്ക് വീണ്ടും ലീഡ്; നില മെച്ചപ്പെടുത്തി കോണ്‍ഗ്രസ്; മുന്നേറ്റം ഗ്രാമീണമേഖലകളില്‍ #LiveUpdates

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബിജെപിക്ക് വീണ്ടും ലീഡ്. നിലവില്‍, ആകെയുള്ള 182 സീറ്റുകളില്‍ ബിജെപി 99 സീറ്റിലും കോണ്‍ഗ്രസ് 74 സീറ്റിലുമാണ്.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ബിജെപി മുന്നിലായിരുന്നുവെങ്കിലും കോണ്‍ഗ്രസ് ഒപ്പത്തിനൊപ്പമെത്തുകയും ബിജെപിയെ മറികടക്കുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും ബിജെപി മുന്നേറുകയായിരുന്നു.

അതേസമയം, ഗുജറാത്തില്‍ കോണ്‍ഗ്രസ് നടത്തിയത് ശക്തമായ തിരിച്ചുവരവാണ്. 2012ലേത് പോലെ അനായാസം വിജയത്തിലെത്താന്‍ ബിജെപിക്ക് സാധിച്ചില്ല. കഴിഞ്ഞ തവണ 115 സീറ്റായിരുന്നു ബിജെപിക്ക് ലഭിച്ചത്. എന്നാല്‍ അന്ന് 61 സീറ്റ് നേടിയ കോണ്‍ഗ്രസ്, രാഹുല്‍ പ്രഭാവത്തില്‍ സീറ്റ് നില 74 ആയി ഉയര്‍ത്തി.

കോണ്‍ഗ്രസിന് നേട്ടം ലഭിച്ചത് ഗ്രാമീണമേഖലയില്‍ നിന്നാണ്. സൂറത്ത്, കച്ച് മേഖലകളിലും കോണ്‍ഗ്രസ് നേട്ടം കുറിച്ചു.

ബിജെപിക്ക് രക്ഷയായത് തെക്കന്‍, വടക്കന്‍ ഗുജറാത്തും നഗരമേഖലയും ആണ്. മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ ബിജെപി നേട്ടമുണ്ടാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News