ഭരണവര്‍ഗ ശക്തികള്‍ നിരന്തരം വേട്ടയാടിയ സഖാവ്; 1993ല്‍ നിയമസഭയിലെത്തി ഭരണകൂടത്തെ ഞെട്ടിച്ചു; ചുവപ്പിനെ സ്‌നേഹിച്ച തിയോഗിന്റെ സമരനായകന്‍ രാകേഷിന്റെ ജീവിതം ഇങ്ങനെ: പ്രചാരണസമയത്ത് നാട് വിളിച്ച മുദ്രാവാക്യം ഇത്: ”ഹമാരാ വിധായക് കൈസാ ഹോ? രാകേഷ് സിംഗ ജൈസാ ഹോ”

ചരിത്രത്തില്‍ ആദ്യമായി ചെങ്കൊടിയുമേന്തി ഹിമാചല്‍ നിയമസഭയില്‍ കയറിയ സിപിഐഎം എംഎല്‍എ. ഭരണവര്‍ഗ ശക്തികള്‍ നിരന്തരം വേട്ടയാടിയ സഖാവ്. ചെങ്കൊടിയുടെ പതാകവാഹകനായി, വീണ്ടും ഹിമാചല്‍ നിയമസഭയില്‍ എത്തുന്ന രാകേഷ് സിംഘയുടെ ജീവിതം എന്നും ചുവപ്പിനൊപ്പം തന്നെയായിരുന്നു.

ഹിമാചല്‍പ്രദേശ് സര്‍വകലാശാലയില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാകേഷ് പൊതുരംഗത്ത് വന്നത്. ഭരണകൂടത്തിനെതിരെ തുടര്‍ച്ചയായ പോരാട്ടം നടത്തി, ഒട്ടേറെ തവണ പൊലീസ് മര്‍ദനങ്ങള്‍ക്ക് വിധേയനായി. കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു.

അങ്ങനെ 1993ലാണ് ഷിംലയില്‍നിന്ന് നിയമസഭയിലേക്ക് വിജയിച്ച രാകേഷ് സിംഗ ഭരണവര്‍ഗത്തെ ഞെട്ടിച്ചത്. കിന്നോറില്‍ വാംഗ്തൂ കര്‍ചം ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട തൊഴിലാളി സമരത്തിനിടെ രാകേഷ് സിംഘക്കെതിരായുണ്ടായ അക്രമം വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു.

കഴിഞ്ഞ തവണ നാല് സീറ്റില്‍ മത്സരിച്ച സിപിഐഎം ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാല്‍ ഇത്തവണ വര്‍ധിച്ച ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്. നാടിന്റെ സമരനായകന്‍ രാകേഷ് സ്ഥാനാര്‍ഥിയായി എത്തിയതോടെ ജനവികാരം അനുകൂല ദിശയിലേക്ക് നീങ്ങി.

അങ്ങനെ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത്, ഹിമാലയന്‍ മലനിരകളില്‍ വ്യാപിച്ചുകിടക്കുന്ന വിശാലമായ ഈ മണ്ഡലത്തിലെ മുക്കിലും മൂലയിലും ഉയര്‍ന്നതും ഒരേ മുദ്രാവാക്യമാണ്..

”ഹമാരാ വിധായക് കൈസാ ഹോ? രാകേഷ് സിംഗ ജൈസാ ഹോ”(നമ്മുടെ എംഎല്‍എ എങ്ങനെയാകണം? രാകേഷ് സിംഘയെപ്പോലെയാകണം).

ഇപ്പോഴിതാ, വീണ്ടും തിയോഗില്‍നിന്ന് ചരിത്രം സൃഷ്ടിച്ചു സിപിഐഎം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News