‘പ്രിയ സഖാക്കളെ, നന്ദി, റെഡ് സല്യൂട്ട്’; തെരഞ്ഞെടുപ്പ് വിജയത്തില്‍ രാകേഷ് സിംഘയുടെ പ്രതികരണം

ദില്ലി: തിയോഗ് മണ്ഡലത്തില്‍ നിന്ന് തന്നെ വിജയിപ്പിച്ചവര്‍ക്ക് നന്ദി അറിയിച്ച് സിപിഐഎം നേതാവ് രാകേഷ് സിംഘ.

‘എല്ലാ സഖാക്കള്‍ക്കും നന്ദി, പിന്തുണച്ചവര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി. പ്രത്യേകിച്ച് തിയോഗിലെ ജനങ്ങള്‍ക്ക്. റെഡ് സല്യൂട്ട്’-രാകേഷ് പറഞ്ഞു.

ഇതു രണ്ടാം തവണയാണ് രാകേഷ് സിംഘ ഹിമാചല്‍ നിയമസഭയിലെത്തുന്നത്. ബിജെപിയുടെ രാകേഷ് വര്‍മയെയാണ് രാകേഷ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദീപക് മൂന്നാമതാണ്.

1993ല്‍ ഷിംലയില്‍ നിന്നും മിന്നുന്ന വിജയം നേടിയ പ്രവര്‍ത്തകനാണ് രാകേഷ് സിന്‍ഹ.

കോണ്‍ഗ്രസും ബിജെപിയും മാറി മാറി ഭരിച്ച ഹിമാചലില്‍ ബദല്‍ നയങ്ങള്‍ ഉയര്‍ത്തി കാട്ടിയാണ് സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഷിംല ഉള്‍പ്പെടെ 14 മണ്ഡലങ്ങളിലാണ് സിപിഐഎം സ്ഥാനാര്‍ഥികള്‍ ജനവിധി തേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News