സോളാർ കമ്മീഷൻ റിപ്പോർട്ടിനെതിരെ ഉമ്മൻചാണ്ടി ഹൈക്കോടതിയില്‍

സോളാർ കമ്മീഷൻ റിപ്പോർട്ടിനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഹൈക്കോടതിയെ സമീപിച്ചു . സോളാർ ജുഡീഷ്യൽ കമ്മീഷന്റെ കണ്ടെത്തലുകളും അതിന്മേലുള്ള തുടർനടപടികളും റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

കോൺഗ്രസ് നേതാവുകൂടിയായ പ്രമുഖ അഭിഭാഷകൻ കപിൽ സിബൽ ഉമ്മൻചാണ്ടിക്കുവേണ്ടിഹാജരാകും. റിപ്പോർട്ട് സംബന്ധിച്ച വാർത്തകൾ പ്രസിദ്ധീീകരിക്കുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഹർജി നാളെ ഹൈക്കോടതി പരിഗണിച്ചേക്കും.

സോളാർ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് റദ്ദാക്കണമെന്നതാണ് ഉമ്മൻചാണ്ടിയുടെ ഹർജിയിലെ പ്രധാന ആവശ്യം .റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലുള്ള നടപടികൾ രാഷ്ട്രീയപ്രേരിതമായതിനാൽ തുടർനടപടികളും റദ്ദാക്കണം . താൻ ഉൾപ്പെടെയുള്ളവർക്കെതിരെ യുള്ള അന്വേഷണ ഉത്തരവും റദ്ദാക്കണമെന്ന് ഉമ്മൻ ചാണ്ടി ഹർജിയിൽ ആവശ്യപ്പെടുന്നു.

കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിൽ വരുത്തിയ ഭേദഗതി നിയമ വിരുദ്ധമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു .സരിതയുടെ കത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത് . സരിതയുടെ കത്ത് വ്യാജമാ യതിനാൽ അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളും റദ്ദാക്കണം.

കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള വാർത്തകൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഉമ്മൻചാണ്ടിക്കുവേണ്ടി കപിൽ സിബലാകും ഹൈക്കോടതിയിൽ ഹാജരാകുക.

ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ടിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയും ഒട്ടേറെ പ്രമുഖകോൺഗ്രസ് നേതാക്കൾക്കെതിരെയും ഗുരുതരമായ കണ്ടെത്തലുകളു ണ്ടായിരുന്നു. ഉമ്മൻചാണ്ടി അടക്കമുള്ളവർ നടത്തിയ അധികാര ദുർവിനിയോഗവും ലൈംഗിക ചൂഷണവും വിശദമാക്കുന്ന റിപ്പോർട്ടിൻമേൽ സർക്കാർ തുടർ നടപടികൾ ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉമ്മൻചാണ്ടി റിപ്പോർട്ടിനെതിരെ കോടതിയെ സമീപിച്ചത്.

അതേസമയം ഉമ്മൻ ചാണ്ടിയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് ഷാജി പി ചാലി പിന്മാറി . മറ്റൊരു ബഞ്ച് കേസ് പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here