വോട്ടിംഗ് മെഷിനില്‍ ക്രമക്കേട് കാട്ടിയിട്ടും ബിജെപിക്ക് തിളക്കമില്ലാത്ത ജയം; ഹര്‍ദ്ദിക് പട്ടേലിന്റെ പ്രതികരണം

അഹമ്മദാബാദ്: ബിജെപി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി പട്ടീദാര്‍ വിഭാഗം നേതാവ് ഹാര്‍ദിക് പട്ടേല്‍. സൂറത്ത്, രാജ്‌കോട്ട്, അഹമ്മദാബാദ് എന്നിവിടങ്ങളിലെ വോട്ടിംഗ് മെഷീനുകളിലാണ് ക്രമക്കേടുകള്‍ നടത്തിയതെന്നും പട്ടേല്‍ ആരോപിച്ചു.

ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ഹാര്‍ദിക്കിന്റെ ആരോപണം. വോട്ടെണ്ണുന്നതിനു മുന്‍പായി ഇവിഎം മെഷീനുകള്‍ക്കെതിരെ പട്ടേല്‍ രംഗെത്തിയിരുന്നു. വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടത്താന്‍ സോഫ്റ്റ് വെയര്‍ എന്‍ജിയര്‍മാരെ വാടകയ്‌ക്കെടുത്തെന്നായിരുന്നു ആരരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News