തെരഞ്ഞെടുപ്പ് ഫലം; രാഹുലിന്റെ പ്രതികരണം

ദില്ലി: ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള രാഹുലിന്റെ ആദ്യ പ്രതികരണമെത്തി. ജനവിധി സംതൃപ്തി നല്‍കുന്നതാണെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രതികരണം. ഒരു തരത്തിലുമുള്ള നിരാശയുമില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം. അതേ സമയം പരാജയം അംഗീകരിക്കുന്നതായി രാഹുല്‍ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസിന് വോട്ട് ചെയ്ത എല്ലാ സഹോദരി സഹോദരന്‍മാര്‍ക്കും നന്ദി അറിയിക്കാനും അദ്ദേഹം മറന്നില്ല.

കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷം രാഹുലിനെ തേടിയെത്തിയ ആദ്യ തെരഞ്ഞെടുപ്പ് ഫലങ്ങളായിരുന്നു ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here