ഈ തോല്‍വി ബിജെപിയെ ആ‍ഴത്തില്‍ വേദനിപ്പിക്കും; മറുപടിയില്ലാതെ മോദിയും കൂട്ടരും

ഷിംല : വിജയാഘോഷങ്ങള്‍ക്കിടയിലും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ തോല്‍വി ഹിമാചലിലെ ബിജെപി നേതൃത്വത്തിന് തിരിച്ചടിയായിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി നേതൃത്വം ഉയര്‍ത്തിക്കാട്ടിയിരുന്ന പ്രേംകുമാര്‍ ധൂമല്‍ ആണ് ദയനീയ തോല്‍വി ഏറ്റുവാങ്ങിയത്.

ഹിമാചല്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി വലിയ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. എന്നാല്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇടപെട്ട് ധൂമാലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തീരുമാനിക്കുകയായിരുന്നു.

ജെ.പി. നഡ്ഡ, പ്രേംകുമാര്‍ ധൂമല്‍, അനുരാഗ് താക്കൂര്‍ എന്നിവരാണ് ഹിമാചല്‍പ്രദേശിലെ പ്രധാന ബിജെപി നേതാക്കള്‍. ധൂമലിനേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നഡ്ഡയ്ക്കും താക്കൂറിനുമാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here