ബിജെപി രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം അവസ്ഥയില്‍; ആഘോഷിക്കാന്‍ വകയില്ല; സിപിഐഎം

ദില്ലി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപിക്ക് അധികം ആഘോഷിക്കാന്‍ വകയില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെങ്കിലും രണ്ട് പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ എണ്ണം സീറ്റുകളാണ് ഇത്തവണ അവര്‍ക്ക് ലഭിച്ചത്.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ 150 സീറ്റാണ് ലക്ഷ്യമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ 115 സീറ്റ് നേടിയിരുന്നു. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് 165 നിയമമണ്ഡലങ്ങളില്‍ ലീഡ് നേടിയിരുന്നു. എന്നാല്‍ ഇക്കുറി നൂറോളം സീറ്റ് മാത്രമാണ് ബിജെപിക്ക് നേടാന്‍ കഴിഞ്ഞത്.

ബദല്‍ പരിപാടിയോടെ, വിശ്വാസ്യതയുള്ള പ്രതിപക്ഷം ഉണ്ടായിരുന്നെങ്കില്‍ ബിജെപിക്കെതിരായ ജനവികാരം കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയുമായിരുന്നുവെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു.

ഹിമാചല്‍പ്രദേശില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ തകര്‍ത്ത് ബിജെപി വിജയം നേടി. വീരഭദ്രസിങ് സര്‍ക്കാരിന്റെ അഴിമതിക്കും ദുര്‍ഭരണത്തിനും എതിരായ ജനവിധിയാണ് ഹിമാചല്‍പ്രദേശില്‍ ഉണ്ടായത്.

സംസ്ഥാനത്ത് സിപിഐ എമ്മിനു ഒരു സീറ്റ് ലഭിച്ചു. 20 വര്‍ഷത്തിനുശേഷം ഹിമാല്‍ചല്‍പ്രദേശ് നിയമസഭയില്‍ പാര്‍ടിക്ക് പ്രാതിനിധ്യം ലഭിച്ചിരിക്കയാണ്പിബി പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News