
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത് എത്തും. ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സഹായം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് അദ്ദേഹം കേരളത്തിലെത്തുന്നത് .
പൂന്തറയിൽ സന്ദർശനം നടത്തുന്ന മോദി മുഖ്യമന്ത്രി അടക്കമുളളവരുമായി ചർച്ച നടത്തും. ലക്ഷ ദ്വീപിൽ നിന്ന് ഉച്ചക്ക് 1.50 ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തുന്ന മോദി ആദ്യം കന്യാകുമാരിയിലേക്ക് പോകും . തുടർന്നാണ് പൂന്തുറയിലെ മത്സ്യതൊഴിലാളികളെ കാണും .
ശേഷം രാജ്ഭവനിൽ വെച്ച് മുഖ്യമന്ത്രി , മന്ത്രിമാർ ,ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും . ദുരിതത്തിന്റെ വ്യാപ്തി പ്രധാനമന്ത്രി യെ ബോധിപ്പിക്കുന്നതിനായി ദൃശ്വങ്ങൾ അടക്കമുള്ള തെളിവുകൾ ആവും സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിക്കുക.
മൽസ്യതൊഴിലാളി സംഘടനാ പ്രതിനിധികളുമായി യും , ലത്തീൻ അതിരൂപതാ പ്രതിനിധികളെയും കണ്ട ശേഷം വൈകിട്ട് 6.05 ന് പ്രധാനമന്ത്രി ദില്ലിയിലേക്ക് മടങ്ങും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here