കൊല്ലം എസ് എൻ കോളേജിന്റെ വനിതാ ഹോസ്റ്റലിൽ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷം; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

കൊല്ലം എസ് എൻ കോളേജിന്റെ വനിതാ ഹോസ്റ്റലിൽ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായി. രാത്രി കാലങ്ങളിൽ ഹോസ്റ്റലിനുള്ളിൽ വരെ സാമൂഹ്യ വിരുദ്ധർ കയറുന്നതായി വിദ്യാർത്ഥികൾ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപം.

വിഷയത്തിൽ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ എസ്.എഫ.ഐയുടെ നേതൃത്വത്തിൽ ഹോസ്റ്റൽ ഉപരോധിച്ചു.

എസ്.എൻ കോളേജ് മാനേജ്മെൻറിന്റെ ഉടമസ്ഥതയിലുള്ള കൊല്ലത്തെ വനിതാ ഹോസ്റ്റലിലാണ് അടുത്തകാലത്തായി സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായത്. വൈകുന്നേരങ്ങളിൽ ഹോസ്റ്റലിനു മുമ്പിൽ തമ്പടിക്കുന്ന സംഘം തങ്ങൾക്കു നേരെ നഗ്നത പ്രദർശിപ്പിക്കുന്നുതായി വിദ്യാർത്ഥികൾ പരാതിപ്പെടുന്നു.

അതിക്രമം അതിര് കടന്ന് കഴിഞ്ഞ ദിവസം രാത്രിയിൽ ഹോസ്റ്റലിന്റെ ജനൽച്ചില്ല സാമൂഹ്യ വിരുദ്ധർ എറിഞ്ഞു തകർത്തു ഇതോടെ വിദ്യാർത്ഥികളുടെ രോഷവും അണപൊട്ടി.

പരാതികൾ ഏറെ നൽകിയിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥിനികൾ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഹോസ്റ്റലിന്റെ പ്രവേശന കവാടത്തിൽ പ്രതിഷേധ ധർണ്ണയും ഉപരോധവും സംഘടിപ്പിച്ചു.

പ്രതിഷേധത്തെ തുടർന്ന് സുരക്ഷ ശക്തിപെടുത്തുന്നതിനും ഹോസ്റ്റൽ പരിസരത്ത് സിസിടിവി സ്ഥാപികിക്കുമെന്നും വാർഡൻ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News