സച്ചിനും കൊഹ്ലിയുമൊന്നുമല്ല ഇതിഹാസ താരം; വെടിപൊട്ടിച്ച് സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി എന്നും അങ്ങനെയാണ്. ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായം തുറന്നുപറയാന്‍ മടികാട്ടില്ല. അതുകൊണ്ടുതന്നെയാണ് ദാദ എന്ന വിളിപ്പേര് ഗാംഗുലിയെ തേടിയെത്തിയത്.

ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് കേള്‍ക്കാന്‍ അത്ര സുഖകരമല്ലാത്ത അഭിപ്രായപ്രകടനവുമായി മുന്‍ നായകന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍ താരം സച്ചിനും കൊഹ്ലിയുമൊന്നുമല്ലെന്നാണ് ഗാംഗുലിയുടെ പക്ഷം.

സ്പിന്‍ മാന്ത്രികന്‍ അനില്‍ കുംബ്ലെയാണ് ഇന്ത്യകണ്ട ഏക്കാലത്തേയും മികച്ച താരമെന്നാണ് ദാദ പറയുന്നത്. എന്നാല്‍ കുംബ്ലെയ്ക്ക് മതിയായ അംഗീകാരം ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ഇന്ത്യക്ക് ഏറ്റവുമധികം വിജയങ്ങള്‍ സമ്മാനിച്ചത് കുംബ്ലെയാണെന്നും ദാദ ചൂണ്ടികാട്ടി. ഹിന്ദുസ്ഥാന്‍ ടൈസിന് നല്‍കിയ അഭിമുഖത്തിലാണ് ഗാംഗുലി അഭിപ്രായം വ്യക്തമാക്കിയത്. നേരത്തെ ബംഗളൂരു ലിറ്ററേച്ചറി ഫെസ്റ്റുവലില്‍ രാഹുല്‍ ദ്രാവിഡും സമാനമായി അഭിപ്രായപ്രകടനം നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News