ഹിമാചലില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി ബിജെപിയില്‍ പിടിവലി; ജെ പി നദ്ദ, അനുരാഗ് താക്കൂര്‍ എന്നിവര്‍ രംഗത്ത്; ഗുജറാത്തില്‍ സ്മൃതി ഇറാനിയും സാധ്യതാ പട്ടികയില്‍

ഹിമാചല്‍ പ്രദേശില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രേം കുമാര്‍ ധുമല്‍ തോറ്റതോടെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള തതത്രപ്പാടിലാണ് ബിജെപി.

കേന്ദ്ര ആഭ്യന്തര മന്ത്രി നിരര്‍മലാ സീതാരാമനും, നരേന്ദ്രസിംഗ് തോമറും ഹിമാചല്‍ പ്രദേശിലെത്തി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തും.

കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയ്ക്കാണ് മുഖ്യമന്ത്രിയാകാന്‍ സാധ്യത കൂടുതല്‍, എന്നാല്‍ അനുരാഗ് താക്കൂര്‍, അനില്‍ ശര്‍മ, നരേന്ദ്ര താക്കൂര്‍ എന്നിവരും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ട്.

അതേസമയം ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനത്തേക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയേയും പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

ഹിമാചല്‍ പ്രദേശില്‍ ഇത്തവണ ബിജെപി അധികാരത്തിലെത്തിയെങ്കിലും, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രേം കുമാര്‍ ധുമലിന്റെയും, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍മാരുടെയും തോല്‍വി ബിജെപിക്ക് തിരിച്ചടിയായതോടെ ഹിമാചലില്‍ മന്ത്രിസഭാ രൂപീകരണത്തിനും മുഖ്യമന്ത്രി സ്ഥനാര്‍ഥിയെ കണ്ടെത്താനുമുള്ള തത്രപ്പാടിലാണ് ബിജെപി നേതൃത്വം.

കേന്ദ്ര ആഭ്യന്തര മന്ത്രി നിരര്‍മലാ സീതാരാമനും, നരേന്ദ്രസിംഗ് തോമറും ഹിമാചല്‍ പ്രദേശിലെത്തി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തും. ഇന്നലെ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്റേതാണ് തീരുമാനം.

സ്ഥാനാര്‍ഥി പ്രഖ്യാപനസമയത്ത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് പ്രേംകുമാര്‍ ധുമലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രാജിന്ദര്‍റാണയോട് 3000 വോട്ടുകള്‍ക്കാണ് ധുമലിന്റെ തോല്‍വി്.

ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള എംപിയായ കേന്ദ്രആരോഗ്യ മന്ത്രി ജെപി നന്ദയ്ക്കാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ സാധ്യത കൂടുതല്‍. 1993,98, 2007കളിലായി മൂന്നുതവണയാണ് ജെപി നന്ദ എംഎല്‍എ ആയിട്ടുള്ളത്. അതേ സമയം പ്രേംകുമാര്‍ ധുമലിന്റെ മകനായ അനുരാഗ് താക്കൂറിന്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

ഹമിര്‍പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാ എംപിയാണ് അനുരാഗ് താക്കൂര്‍. കോണ്‍ഗ്രസില്‍ നിന്നും കൂറുമാറിയ അനില്‍ ശര്‍മയും മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടേക്കും. വീരഭദ്ര മന്ത്രിസഭയിലെ മന്ത്രി കൂടിയായിരുന്നു അനില്‍ ശര്‍മ.

ഇതോടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കണ്ടെത്തുകയെന്നത് ബിജെപി നേതൃത്വത്തിന് കൂടുതല്‍ പ്രതിസന്ധിയാണ് ഉയര്‍ത്തുന്നത്.അതേ സമയം മുഖ്യമന്ത്രി സ്ഥാനത്തിനായി ബിജെപിക്കുള്ളില്‍ തന്നെ ചരടുവലികളും ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News