67 ാം വയസ്സിലും സ്വയം യുവാവെന്ന് പറയുന്ന പ്രധാനമന്ത്രിയില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ട; ശബ്ദമില്ലാത്തവരുടെ ശബ്ദമാകുകയാണ് ലക്ഷ്യമെന്നും ജിഗ്നേഷ് മേവാനി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജയിച്ചുകയറിയ ദളിത് സമര നേതാവ് ജിഗ്നേഷ് മേവാനി നിലപാട് വ്യക്തമാക്കി രംഗത്തെത്തി. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറുകയാണ് തന്റെ നിയമസഭയിലെ ദൗത്യമെന്ന് അദ്ദേഹം പ്രതികരിച്ചു.

മോദിക്കെതിരെ പരിഹാസശരമെയ്യുവാനും മേവാനി മടികാട്ടിയില്ല. 67ാം വയസ്സിലും സ്വയം യുവാവെന്ന് വിശ്വസിക്കുന്ന മോദിയില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടെന്നായിരുന്നു പരിഹാസം.

വഡ്ഗാമില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തിലാണ് ജിഗ്‌നേഷ് വിജയിച്ചത്. തെരുവില്‍ എത്ര ശബ്ദമുയര്‍ത്തിയാലും നിയമസഭയിലും പാര്‍ലമെന്റിലും ശബ്ദമുയര്‍ത്താനും സാധിക്കണം. സമരങ്ങളുടെ രാഷ്ട്രീയം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയതലത്തില്‍ ബിജെപിക്കെതിരെ ശക്തി സംഭരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഗുജറാത്ത് തെരഞ്ഞെടുപ്പ് ദേശീയതലത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here