സെന്‍സെക്‌സില്‍ നേട്ടം; നിഫ്റ്റിയില്‍ നഷ്ടം

മുംബൈ: രാജ്യത്തെ ഓഹരി വിപണികള്‍ ഇന്ന് ചാഞ്ചാട്ടത്തില്‍. സെന്‍സെക്‌സ് നേട്ടത്തിലായപ്പോള്‍ നിഫ്റ്റി നഷ്ടത്തിലാണ്. സെന്‍സെക്‌സ് 112.49 പോയന്റ് നേട്ടത്തില്‍ 33,714ലിലും നിഫ്റ്റി 35 പോയന്റ് താഴ്ന്ന് 10,423ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 786 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 221 ഓഹരികള്‍ നഷ്ടത്തിലുമാണ്. മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, സിപ്ല, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടത്തിലാണ്.

അതേസമയം ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here