പുലിമുരുഗന്‍റെ തിളക്കം ഓസ്കറിലേക്കും

മോഹൻലാലിന്റെ ബോക്സോഫീസ് റെക്കോർഡ് തിരുത്തിക്കുറിച്ച ‘പുലിമുരുഗൻ’ ഓസ്കർ പട്ടികയിലേക്ക്. പുലിമുരുകനിലെ രണ്ടു പാട്ടുകളാണ് ഒറിജിനൽ സ്കോർ വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

ഗോപീസുന്ദർ സംഗീത സംവിധാനം നിർവഹിച്ച കാടണയും കാൽച്ചിലമ്പേ,മാനത്തെ മാരിക്കുറുമ്പേ എന്നീ ഗാനങ്ങളാണ് പട്ടികയിൽ ഇടം നേടിയത്.

ഒറിജിനൽ സോങ് വിഭാഗത്തിൽ പരിഗണിക്കുന്ന 70 സിനിമകളുടെ പട്ടികയാണ് അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസസ് പുറത്തു വിട്ടത്.

തെരഞ്ഞെടുക്കപ്പെട്ട 5 ഗാനങ്ങളാണ് അവസാന പട്ടികയിലുണ്ടാകുക.ഇന്ത്യയിൽ നിന്ന് പുലിമുരുകൻ മാത്രമാണ് ഈ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ജനുവരി 23 നാണ് ഓസ്കാർ അവാർഡുകൾ പ്രഖ്യാപിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News